in

കോവിഡ് കാല പ്രവാസ ജീവിതം; സ്വാഭാവിക ആവിഷ്‌കാരവുമായി ‘സമര്‍’

“സമര്‍” ചിത്രത്തില്‍ നിന്നൊരു രംഗം

ദോഹ: കോവിഡ് കാലത്തെ പ്രവാസജീവിതം ആവിഷ്‌കരിക്കുന്ന ഹ്രസ്വചിത്രമായ ‘സമര്‍’ കാഴ്ചക്കാര്‍ക്കിടയില്‍ മികച്ച പ്രതികരണം സൃഷ്ടിക്കുന്നു. യുട്യൂബില്‍ അപ് ലോഡ് ചെയ്ത് ദിവസങ്ങള്‍ക്കകം നിരവധിപേരാണ് ചിത്രം കണ്ടത്. സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പറഞ്ഞുവെക്കുന്നതാണ് ചിത്രം.
ഖത്തറിലെ ഒരുകൂട്ടം കലാകാരന്‍മാരാണ് ഇത് ഒരുക്കിയിരിക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് തൊഴില്‍നഷ്ടത്തില്‍ പ്രയാസം നേരിടുന്ന പ്രവാസികളുടെ അനുഭവയാഥാര്‍ഥ്യങ്ങളും അതിജീവനത്തിന്റെ പ്രതീക്ഷകളുമാണ് പ്രമേയം. നാലു മിനുട്ടും പന്ത്രണ്ട് സെക്കന്റുമാണ് ദൈര്‍ഘ്യം. ദോഹയില്‍ ബാച്ചിലേഴ്‌സ് താമസിക്കുന്ന വില്ലയില്‍ കഴിയുന്ന സുഹൃത്തുക്കളുടെ ജീവിത പ്രയാസങ്ങളെ മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയിലും പ്രവാസികള്‍ക്ക് സ്‌നേഹവും കരുതലുമായെത്തുന്ന ഖത്തറിന്റെയും ഖത്തരികളുടെയും നന്‍മമനസ്സ് കൂടിയാണ് ഈ ചിത്രം വെളിപ്പെടുത്തുന്നത്. വിവിധ വേഷങ്ങളിലെത്തുന്നവരുടെ സ്വാഭാവിക അഭിനയം ഈ കൊച്ചു ചിത്രത്തെ ജീവസ്സുറ്റതാക്കുന്നു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി അംഗവും കലാകാരനുമായ ബഷീര്‍ നന്‍മണ്ടയാണ് പ്രധാന വേഷത്തില്‍ അഭിനയിച്ചത്. മുസ്തഫ കാപ്പാട്, ജംഷിദ് എംഎന്‍ കാപ്പാട്, മാര്‍ട്ടിന്‍ തോമസ് എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. ഷാഫി കക്കോവാണ് കഥയും നിര്‍മാണവും. ഷാഫി അഭിനയിച്ചിട്ടുമുണ്ട്. ഷരീഫ് കാവില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ക്യാമറ ശ്രീചന്ദ് നിര്‍വ്വഹിച്ചിരിക്കുന്നു. ഖത്തര്‍ റീല്‍സ് പ്രൊഡക്ഷന്റെ ബാനറിലാണ് നിര്‍മാണം.

-സമര്‍- കാണാം. താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 സെപ്തംബര്‍ 17) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഏറ്റവും സ്വാധീനമുള്ള പത്ത് ഇസ്‌ലാമിക വ്യക്തിത്വങ്ങളില്‍ അല്‍നുഐമിയും