Thursday, October 22ESTD 1934

ഖത്തര്‍ പ്രവാസി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു

ദോഹ: ഖത്തര്‍ പ്രവാസിയും പാനൂര്‍ പുളിയനമ്പ്രം ഒലിപ്പില്‍ സ്വദേശിയുമായ മിത്തല്‍ കൊയപ്പള്ളി മഹ്‌റൂഫ്(52) കോവിഡ് ബാധിച്ച് നാട്ടില്‍ മരിച്ചു. തലശേരി സഹകരണ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഖത്തറില്‍ വ്യാപാരിയായിരുന്ന മഹ്‌റൂഫ് ആറു മാസം മുന്‍പാണ് നാട്ടിലേക്ക് പോയത്. ഖത്തറിലേക്ക് മടങ്ങാനിരിക്കെയാണ് കോവിഡ് ബാധിതനായത്. ഈ മാസം ഒന്നിന് പനി ബാധിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. 13നാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരേതരായ കൊയപ്പള്ളി മീത്തല്‍ മൂസ്സ ഹാജിയുടെയും കുഞ്ഞാമിയുടേയും മകനാണ്. ഭാര്യ കിഴക്കംവലിയത്ത് നസീറ. മക്കള്‍ മുഹ്‌സിന്‍, മിന്‍ഹാജ്(ഇരുവരും എന്‍എഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍), മസ്‌റൂറ്. ജാമാതാവ് മുഹമ്മദ് കണ്ണങ്ങോട്(ഖത്തര്‍), സഹോദരങ്ങള്‍ മഹ്മൂദ്(ഖത്തര്‍), ആയിഷ. മയ്യത്ത് പ്രോട്ടോക്കോള്‍ പ്രകാരം പെരിങ്ങത്തൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ യൂത്ത്‌ലീഗ് വെറ്റ്‌ഗൈര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഖബറടക്കി.

error: Content is protected !!