in

50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് വിദഗ്ദ്ധര്‍

ഡോ. ഹനാദി അല്‍ഹമദ്

ദോഹ: 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ ഈ വര്‍ഷം പ്രതിരോധ കുത്തിവെപ്പെടുക്കേണ്ടത് സുപ്രധാനമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍.
വൈറസില്‍നിന്നുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ വളരെ നേരത്തെതന്നെ വാര്‍ഷിക സീസണല്‍ ഫ്‌ളൂ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് ദേശീയ ആരോഗ്യ കര്‍മ്മപദ്ധതി 2018-2022ന്റെ ലീഡും റുമൈല ആസ്പത്രിയുടെയും ഖത്തര്‍ റിഹാബിലിറ്റിഷേന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ഹനാദി അല്‍ഹമദ് പറഞ്ഞു.
50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇന്‍ഫ്‌ളുവന്‍സയില്‍ നിന്ന് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാരണം പ്രായത്തിനനുസരിച്ച് മനുഷ്യന്റെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുന്നുണ്ട്. കൂടാതെ വൈറസുകളെ ചെറുക്കാനും രോഗത്തിന് ശേഷം ആരോഗ്യകരമായി മടങ്ങിയെത്തുന്നതിനുമുള്ള ശേഷിയും കുറയുന്നു. കാലാവസ്ഥ മാറാന്‍ തുടങ്ങുകയും ശൈത്യമാസങ്ങളിലേക്ക് കടക്കുകയും ചെയ്തതോടെ ജലദോഷം, ഇന്‍ഫ്‌ളുവന്‍സ, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍, വൈറല്‍ അണുബാധ എന്നിവയുമായി ബന്ധപ്പെട്ട രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഈ വര്‍ഷം കോവിഡ് ഇപ്പോഴും ആരോഗ്യത്തിന് ഭീഷണിയായതിനാല്‍ സീസണല്‍ ഇന്‍ഫ്‌ളുവന്‍സയില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടത് മുമ്പത്തേക്കാളും പ്രധാനമാണെന്നും ഡോ. അല്‍ഹമദ് പറഞ്ഞു.
പ്രതിരോധ കുത്തിവെപ്പെടുത്തശേഷം പ്രതിരോധശേഷി വികസിക്കുന്നതിന് ഏകദേശം രണ്ടാഴ്ച സമയമെടുക്കും. അതുകൊണ്ടുതന്നെ 50 വയസിനുമുകളില്‍ പ്രായമുള്ളവര്‍ എത്രയും വേഗം കുത്തിവെപ്പെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്‍ഫ്‌ളുവന്‍സയില്‍നിന്നും സ്വയം പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ചതും ഫലപ്രദവുമായ മാര്‍ഗമാണ് ഫ്‌ളൂ വാക്‌സിനെന്നും അവര്‍ ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ശൂറാ കൗണ്‍സിലിന്റെ 49-ാമത് സെഷന് ഇന്ന് തുടക്കം

യാത്രയയപ്പും ജനറല്‍ കൗണ്‍സിലും സംഘടിപ്പിച്ചു