in

ഫാഹിസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കുന്നു

ദോഹ: രാജ്യത്തെ ഫാഹിസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം ഒക്ടോബര്‍ ഒന്നു മുതല്‍ ദീര്‍ഘിപ്പിക്കാന്‍ തീരുമാനം. ആഭ്യന്തരമന്ത്രാലയത്തിന്റെ ഗതാഗത വകുപ്പുമായി സഹകരിച്ചാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
രാജ്യത്തെ ഏഴു ഫാഹിസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനസമയം ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയായിരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ ഫാഹിസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല. മസ്‌റുഅ, വുഖൈര്‍, മീസൈമീര്‍, ഷഹാനിയ, വാദി അല്‍ബനാത്, അല്‍ഇഗ്ദ, വഖ്‌റ ഫാഹിസ് കേ്ന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയമാണ് ദീര്‍ഘിപ്പിച്ചത്. കേന്ദ്രങ്ങള്‍ അടക്കുന്ന സമയത്തിന് പതിനഞ്ച് മിനുട്ടിനു മുന്‍പ് പ്രവേശന കവാടങ്ങള്‍ അടക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതിന്റെ ഭാഗമായി വാഹന പരിശോധനാ സേവനങ്ങള്‍ക്ക് ഫാഹിസ് കേന്ദ്രങ്ങളില്‍ നേരത്തെ തുടക്കമായിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വാദി അല്‍ഘദീരിയത് സ്ട്രീറ്റ് നവീകരണം പൂര്‍ത്തിയാക്കി

കുവൈത്ത് കിരീടാവകാശിയുടെ സന്ദേശം അമീര്‍ സ്വീകരിച്ചു