Saturday, January 23ESTD 1934
Shadow

കോവിഡ് പ്രതിരോധം: തീരുമാനങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് വിദേശകാര്യമന്ത്രി

ദോഹ: കൊറോണ വൈറസിന്റെ(കോവിഡ്-19) അപകടത്തില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായി രാവും പകലും സേവനം തുടരുന്ന മെഡിക്കല്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളിലെ ജീവനക്കാര്‍ക്കും നന്ദി പറയുന്നതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ എല്ലാവരും അനുസരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകം ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കൊറോണ വൈറസിന്റെ ഭീഷണി നേരിടാന്‍ സംഘടിത ശ്രമങ്ങളും സമൂഹങ്ങളും സര്‍ക്കാരുകളും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും ആവശ്യമാണ്.
വൈറസിന്റെ വ്യാപനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടെയും നടപടിക്രമങ്ങളുടെയും പാക്കേജ് എല്ലാവരും പാലിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വൈറസിന്റെ വ്യാപന ഭീഷണി നേരിടാന്‍ വ്യക്തികളുടെയും സമൂഹങ്ങളുടെയും സര്‍ക്കാരുകളുടെയും ഐക്യദാര്‍ഢ്യം ആവശ്യപ്പെടുന്ന വിഷമകരമായ സാഹചര്യങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. എല്ലാവരെയും സംരക്ഷിക്കാന്‍ സര്‍വശക്തനായ ദൈവത്തോടു അപേക്ഷിക്കുന്നു- വിദേശകാര്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

error: Content is protected !!