in

യുഎസില്‍ നിന്ന് എഫ്-35 യുദ്ധവിമാനങ്ങള്‍: നടപടകള്‍ ഊര്‍ജിതമാക്കി ഖത്തര്‍

ദോഹ: യുഎസില്‍ നിന്നും എഫ്-35 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കുന്നതിനായുള്ള നടപടികള്‍ ഖത്തര്‍ ഊര്‍ജിതമാക്കിയതായി റിപ്പോര്‍ട്ട്. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി ഖത്തര്‍ യുഎസിന് ഔദ്യോഗികമായ അഭ്യര്‍ഥന കൈമാറിയതായി ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ എല്‍എംടി എന്‍ ജെറ്റുകള്‍ക്കായുള്ള അപേക്ഷ ഖത്തര്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ചാംതലമുറ സ്‌റ്റെല്‍തി യുദ്ധവിമാനമായ എഫ്-35ന് ഏകദേശം 80ില്യണ്‍ ഡോളറാണ് വില. കോണ്‍ഗ്രസിനെ ഔദ്യോഗികമായി അറിയിക്കുന്നതുവരെ നിര്‍ദ്ദിഷ്ട പ്രതിരോധ വില്‍പ്പനയെക്കുറിച്ചോ കൈമാറ്റത്തെക്കുറിച്ചോ സ്ഥിരീകരിക്കുകയോ അഭിപ്രായങ്ങള്‍ പറയുകയോ ചെയ്യില്ലെന്നതാണ് യുഎസ് നയമെന്ന് യുഎസ് സ്്‌റ്റേറ്റ് വകുപ്പ് വക്താവ് വ്യക്തമാക്കിയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിലുണ്ട്. യുഎസും ഖത്തറും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. കഴിഞ്ഞമാസം ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി വാഷിങ്ടണില്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയെന്ന പദവി ഖത്തറിന് നല്‍കുന്നതിനുള്ള നടപടികളുമായി യുഎസ് മുന്നോട്ടുപോകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം: പ്രത്യേക ഓഫീസ് തുറന്നു

തംബാക്ക് കടത്താനുള്ള ശ്രമം
പരാജയപ്പെടുത്തി