in

കുടുംബ പാര്‍പ്പിട മേഖലകളിലെ നിയമലംഘനം: 26 വീടുകള്‍ ഒഴിപ്പിച്ചു

ദോഹ: കുടുംബ പാര്‍പ്പിട മേഖലകളിലെ തൊഴിലാളികളുടെ താമസവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 26 വീടുകള്‍ ഒഴിപ്പിച്ചു. മാര്‍ച്ച് 12 മുതല്‍ ജൂണ്‍ 30 വരെ അല്‍ശമാല്‍ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിലാണ് 26 തൊഴിലാളി താമസ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചത്.
കുടുംബങ്ങള്‍ താമസിക്കുന്ന പാര്‍പ്പിട മേഖലകളില്‍ ഒരു സ്ഥലത്ത് അഞ്ചിലധികം തൊഴിലാളികളെ പാര്‍പ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നേരത്തെ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. കുടുംബ പാര്‍പ്പിട പ്രദേശങ്ങളില്‍ ലേബര്‍ ക്യാമ്പുകള്‍ നിരോധിക്കുന്ന നിയമത്തിന്റെ ലംഘനമാണിത്. നിയമലംഘനങ്ങള്‍ തടയാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കുടുംബ പാര്‍പ്പിട മേഖലയിലെ ഒരു സ്ഥലത്ത് അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളെ പാര്‍പ്പിക്കുന്നത് നിയമലംഘനമായി കണക്കാക്കും. സ്ത്രീ തൊഴിലാളികളെ അവരുടെ ജോലിയുടെ സ്വഭാവം കണക്കിലെടുക്കാതെ തന്നെ മന്ത്രിതല ഉത്തരവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഗാര്‍ഹികതൊഴിലാളികളും ഡ്രൈവര്‍മാരും ഉള്‍പ്പടെ ഗാര്‍ഹിക തൊഴിലാളികളുടെ താമസവും ഇതില്‍ നിന്നും ഒഴിവാക്കി.
കുടുംബങ്ങള്‍ക്കായുള്ള താമസകേന്ദ്രങ്ങള്‍ക്കു സമീപം പുരുഷന്‍മാര്‍ താമസിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായിക്കൂടിയായിരുന്നു നിയേേഭദഗതി. കുടുംബ പാര്‍പ്പിടത്തിന് കര്‍ശനമായി നീക്കിവച്ചിരുന്ന മേഖലകളെക്കുറിച്ച് നിരവധി മാപ്പുകള്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചു. നിയമലംഘനം നടത്തുന്ന ഭൂവുടമയോ വാടകക്കാരനോ അതല്ലെങ്കില്‍ രണ്ടുപേര്‍ക്കുമോ മുന്നറിയിപ്പ് നല്‍കും.
തുടര്‍ന്ന് ലംഘനം രേഖപ്പെടുത്തിയശേഷം ലംഘനത്തിനു കാരണമായ താമസസ്ഥലങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെ ഒഴിവാക്കാന്‍ നിയമലംഘനകനോടു ആവശ്യപ്പെടും. ഇവ പാലിക്കപ്പെട്ടില്ലെങ്കില്‍ കെട്ടിടം നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കും. കൂടാതെ വൈദ്യുതി, കുടിവെള്ള കണക്ഷനും റദ്ദാക്കുകയും ചെയ്യും.
നിയമലംഘകര്‍ക്ക് ആറുമാസം വരെ തടവും 50,000 മുതല്‍ 1,00,000 റിയാല്‍വരെ പിഴയും കൂടിയോ അല്ലെങ്കില്‍ ഇതിലേതെങ്കിലുമൊന്നോ ശിക്ഷ ലഭിക്കും. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രിക്കോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധിക്കോ നിയമലംഘകരോട് അനുരഞ്ജനം നടത്താം. പരമാവധി 50,000 റിയാല്‍ പിഴയുടെ പകുതിയും ലംഘനം കണ്ടെത്തിയ സ്ഥലങ്ങളില്‍നിന്നും തൊഴിലാളികളെ ഒഴിപ്പിച്ചുമാണ് അനുരജഞനം നടത്തേണ്ടത്.
നിയമനടപടികള്‍ ഒഴിവാക്കുന്നതിനായി ഈ തീരുമാനത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഗസയില്‍ ക്യുആര്‍സിഎസിന്റെ സഹായത്തോടെ 182 ശസ്ത്രക്രിയകള്‍ നടത്തി

ഖത്തറില്‍ ആഭ്യന്തര തേനുല്‍പ്പാദനത്തില്‍ വര്‍ധനവ്‌