in , ,

ഖത്തറിലേക്ക് ഫാമിലി വിസ ഉടൻ ക്യു.വി.സി മുഖേന, കൊച്ചി കേന്ദ്രത്തിലും സേവനം

ദോഹ: ഖത്തറിലേക്ക് ഫാമിലി വിസ ഉടൻ ക്യു.വി.സി(ഖത്തർ വിസ സെന്ററുകൾ) മുഖേനയാക്കുന്ന നടപടികളിലാണെന്ന് അധികൃതർ. ഇന്ത്യയിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന ക്യു.വി.സി വഴി സന്ദർശക വിസാ സേവനങ്ങളും അനുവദിച്ചു തുടങ്ങും. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുമുണ്ട്. കുടുംബ സന്ദർശന വിസ, മൾട്ടിപ്പിൾ എൻട്രി വിസ, ഫാമിലി റെസിഡൻസ് വിസ ക്യു.വി.സി മുഖേന ചെയ്യാൻ സംവിധാനം ഒരുക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ പറഞ്ഞതായി ‘ദി പെനിൻസുല’പത്രം റിപ്പോർട്ട് ചെയ്തു. ‘പൊതുജനങ്ങൾക്കായുള്ള ഖത്തർ വിസ കേന്ദ്രത്തിന്റെ സേവനങ്ങൾ’ എന്ന തലക്കെട്ടിൽ ഖത്തർ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ബോധവത് കരണ വെബിനാറിലാണ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പാസ്‌പോർട്ട് വിസ സപ്പോർട്ട് സർവീസസ് ഡിപ്പാർട്ട്‌മെന്റിലെ ടെക്‌നിക്കൽ സ്റ്റഡീസ് വിഭാഗം മേധാവി ക്യാപ്റ്റൻ ഖാലിദ് സലിം അൽ നുഉമാനി ഇക്കാര്യം വിശദീകരിച്ചത്. തൊഴിൽ വിസകൾക്കുള്ള സേവനങ്ങൾ മാത്രമാണ് ക്യുവിസി ഇപ്പോൾ നൽകുന്നത്.

2030-ൽ നിരവധി ആഗോള, പ്രാദേശിക പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ ഖത്തർ ദേശീയ വിഷൻ 2030 അനുസൃതമായി സാമ്പത്തികവും നഗരവികസനവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കൊച്ചി, ചെന്നൈ ഉൾപ്പെടെ നിലവിൽ ഏഴ് ഖത്തർ വിസ കേന്ദ്രങ്ങളുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മലപ്പുറം ജില്ലാ കെഎംസിസി ‘ മെംബേർസ് സെൻസസ് ‘ കാമ്പയിൻ.

‘ഹയ്യ’യിൽ മൂന്ന് വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തും, സഞ്ചാരികളെ ആകർഷിക്കാൻ ഖത്തർ