in

കപ്ലിക്കണ്ടി പോക്കര്‍ ഹാജിക്കും അബ്ദുല്‍ വഹാബിനും യാത്രയയപ്പ് നല്‍കി

കപ്ലിക്കണ്ടി പോക്കര്‍ ഹാജിക്കും അബ്ദുല്‍ വഹാബിനും കെ.എം.സി.സി സംസ്ഥാനകമ്മിറ്റി യാത്രയയപ്പ് നല്‍കിയപ്പോള്‍

ദോഹ: കെ.എം.സി.സിയുടെ മുതിര്‍ന്ന നേതാവും അഡൈ്വസറി ബോര്‍ഡ് അംഗവുമായ കപ്ലിക്കണ്ടി പോക്കര്‍ ഹാജിക്കും തിരുവനന്തപുരം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അബ്ദുല്‍ വഹാബിനും കെ.എം.സി.സി സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നല്‍കി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ്.
ചര്‍ച്ചകളിലുള്‍പ്പടെ കാര്യഗൗരവത്തോടെ ഇടപെടുന്ന നല്ല ഒരു നേതാവാണ് കപ്ലിക്കണ്ടി പോക്കര്‍ ഹാജിയെന്ന് സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കെ.എം.സി.സിയുടെ രൂപീകരണം മുതല്‍ സംസ്ഥാന നേതൃത്വത്തിന് എല്ലാ പിന്തുണയും നല്‍കിവന്ന നേതാവാണ് അബ്ദുല്‍ വഹാബെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1979 ഖത്തറിലെത്തിയ തന്റെ രണ്ടാമത്തെ യാത്രയയപ്പാണിതെന്നും പ്രവാസം തുടങ്ങുന്നതിനുമുമ്പ് നാട്ടിലും ചന്ദ്രിക റീഡേഴ്സ് ഫോറം രൂപീകരിച്ച കാലം മുതല്‍ ഖത്തറിലും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കപ്ലിക്കണ്ടി പോക്കര്‍ ഹാജി പറഞ്ഞു.
ഒ.എ കരീം, കെ.പി ഹാരിസ്, കുഞ്ഞിമോന്‍ ക്ലാരി, കോയ കൊണ്ടോട്ടി, മുസ്തഫ എലത്തൂര്‍, റഹീസ് പെരുമ്പ എന്നീ സംസ്ഥാന ഭാരവാഹികളും ഹംസ സുഹുലൂദ്, ജലീല്‍ ഇടവ, വി.ടി.എം സാദിഖ്, തുടങ്ങിയ ജില്ലാ നേതാക്കളും പങ്കെടുത്തു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി റഈസ് അലി സ്വാഗതം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഹമദ് തുറമുഖത്തിന്റെ രണ്ടാം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ആദ്യ കപ്പലെത്തി

പേരാമ്പ്ര മാര്‍ക്കറ്റ് ആക്രമണം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രവാസി എസ്ടിയു