
ദോഹ: 40 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന മുതിര്‍ന്ന കെ.എം.സി.സി നേതാവ് കപ്ലിക്കണ്ടി പോക്കര്‍ ഹാജിക്ക് കെ.എം.സി.സി പുറമേരി പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നല്‍കി. കെ.എം.സി.സിക്ക് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി എം.പി ഇല്യാസ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി.കെ.എ സലാം അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവ് എം.എ അബ്ദുല്ല ഉപഹാര സമര്‍പ്പണം നടത്തി .ചന്ദ്രികക്ക് വേണ്ടി പുതിയ വരിക്കാരെ ചേര്‍ക്കുന്നതിന്റെ ഉത്ഘാടനം ഇ.കെ ഹമീദിന് കോപ്പി നല്‍കി കുറ്റ്യാടി മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ മേമുണ്ട നിര്‍വഹിച്ചു. ശരീഫ് മാമ്പയില്‍, സല്‍മാന്‍ എളയടം ,ജാഫര്‍ ജാതിയേരി, സലിം വൈ.എം, സിറാജ് കൂരല്‍, ഹാരിസ് പുറമേരി, സിറാജ് കലിമ ,റസാഖ് വള്ളില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കപ്ലിക്കണ്ടി പോക്കര്‍ ഹാജി മറുപടി പ്രസംഗം നടത്തി. ജാഫര്‍ സി.എച്ച് സ്വാഗതവും നജാദ് കെ കെ നന്ദിയും പറഞ്ഞു.