
ദോഹ: ഖത്തറിലെ പ്രവാസ ജീവിതത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങുന്ന ആലപ്പുഴ വടുതല സ്വദേശിയായ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി മൈദര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി എന്‍.എക്ക് മൈദര്‍ യൂണിറ്റ് യാത്രയയപ്പ് നല്കി.
യൂണിറ്റ് പ്രസിഡന്റ് ഹൈദര്‍ അലി പട്ടത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി അഫ്സല് കെ.എം, അഷ്റഫ് എ.പി, ജഹ്ഫര്‍ സി.എച്ച്, ലത്തീഫ് സുലൈമാന്‍, മൂസക്കുട്ടി ഒളകര, നാസര്‍ മഠത്തില്‍, നൗഷാദ് എ, അബ്ദുല്‍ ജലീല്‍ എം.എം. എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ഹൈദര്‍ അലി യൂണിറ്റിന്റെ ഉപഹാരം കൈമാറി.