
ദോഹ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഖത്തര്‍ കെ.എം.സി.സി സ്റ്റുഡന്‍സ് സര്‍ക്കിള്‍ ചെയര്‍മാന്‍ സി.പി ഷാനവാസ്, ഗ്രീന്‍ ടീന്‍സ് വൈസ് ചെയര്‍മാന്‍ ഷുമൈല്‍ ഹമദ് സി.പി എന്നിവര്‍ക്ക് സ്റ്റുഡന്‍സ് വിംഗ് ഗ്രീന്‍ ടീന്‍സ് യാത്രയയപ്പ് നല്‍കി. കെ.എം.സി.സി ആക്ടിംഗ് ജനറല്‍ സെക്രട്ടറി റയീസ് വയനാട് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി റയീസ് പെരുമ്പ, മുന്‍ സ്റ്റുഡന്‍സ് വിംഗ് ജനറല്‍ കണ്‍വീനര്‍ ഫിറോസ് മലപ്പുറം, ബഷീര്‍ കരിയാട്, ജോഹര്‍, സിറാജ്, അബ്ദുസമദ്, സിറാജുല്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു.
സ്റ്റുഡന്‍സ് വിംഗ് വൈസ് ചെയര്‍മാന്‍ ഷഹബാസ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഫ്സല്‍ വടകര സ്വാഗതം പറഞ്ഞു.