Thursday, October 22ESTD 1934

യാത്രയയപ്പ് നല്‍കി

ടി.ടി. അബ്ദുറഹ്മാനു കെ.എം.സി.സി തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ ഉപഹാരം ആക്ടിംഗ് പ്രസിഡന്റ് സാദിഖലി കൊന്നാലത്ത് നല്‍കുന്നു

ദോഹ: കെ.എം.സി.സി ജില്ലാ, സംസ്ഥാന കമ്മറ്റികളില്‍ ദീര്‍ഘകാലം അംഗവും തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ സ്ഥാപക നേതാവുമായ ടി. ടി. അബ്ദുറഹ്മാനു തിരുവമ്പാടി മണ്ഡലം കമ്മറ്റി യാത്രയയപ്പു നല്‍കി. ഖത്തര്‍ പെട്രോളിയം ജീവനക്കാരനും ദോഹയിലെ സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായ ടി.ടി അബ്ദുറഹ്മാന്‍ 27 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് നാട്ടിലേക്കു മടങ്ങുന്നത്. ആക്ടിംഗ് പ്രസിഡന്റ് കെ.സാദിഖലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. പി. ഇല്ല്യാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫര്‍ തയ്യില്‍, ജില്ലാ പ്രസിഡന്റ് ബഷീര്‍ഖാന്‍, വൈസ് പ്രസിഡന്റ് ഇ. കെ. മുഹമ്മദലി, ഒ. പി. സാലിഹ്, ഫൈസല്‍ വാഫി, സലീം പുതുപ്പാടി, സി. കെ. ഇബ്രാഹിം കുട്ടി, സിറാജ് പൂളപ്പൊയില്‍, മുജീബ് തിരുവമ്പാടി, പി. സി. അലിക്കുഞ്ഞി ഫൈസി, കെ. പി. സലാഹുദ്ധീന്‍, കെ. ടി. യാസര്‍ അഹമ്മദ്, അബ്ദുറഷീദ് കൊന്നാലത്ത്, അനീസ് കലങ്ങോട്ട്, ഗഫൂര്‍ കൂടരഞ്ഞി, മുജീബ് പട്ടുകര, ശിഹാബ് കൊന്നാലത്ത്, എ. എം. മുജീബ് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി. പി. അബ്ബാസ് സ്വാഗതവും പ്രസിഡന്റ് ഇ. എ. നാസര്‍ നന്ദിയും പറഞ്ഞു.

error: Content is protected !!