
ദോഹ: ഖത്തര്‍ കെ.എം.സി.സി. മലപ്പുറം മണ്ഡലം പ്രസിഡന്റ്് സൈതലവി ബംഗാളത്തിനു മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്കി. മണ്ഡലം സ്‌കീമിന്റെ ചെയര്‍മാനും സ്‌നേഹ സുരക്ഷാ പദ്ധതിയുടെ ഓഡിറ്ററും ജില്ലാ പ്രഫഷണല്‍ ആന്റ് കരിയര്‍ ഗൈഡിന്റെ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചുവരികയാണ് സൈതലവി ബംഗാളത്ത്.
സൂം ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ പട്ടര്‍ക്കടവ് സ്വാഗതവും ജില്ലാ ട്രഷറര്‍ അലി മൊറയൂര്‍ അധ്യക്ഷതയും വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വേങ്ങശ്ശേരി, മറ്റു മണ്ഡലം ഭാരവാഹികള്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന കൗണ്‍സിലില്‍ പുതിയ പ്രസിഡന്റായി മുനീര്‍ പട്ടര്‍ക്കടവിനെയും ജനറല്‍ സെക്രട്ടറിയായി അസ്ലം ബംഗാളത്തിനെയും, മണ്ഡലം വെല്‍ഫെയര്‍ സ്‌കീം ചെയര്‍മാനായി അബ്ദുല്‍ ഹക്കീം കാപ്പനെയും തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ജില്ലാ ട്രഷറര്‍ അലി മൊറയൂര്‍ പുരസ്‌കാരവും മണ്ഡലത്തിലെ സീനിയര്‍ അംഗം അബ്ദുള്ള മേല്‍മുറി ഉപഹാരവും നല്കി.