ദോഹ: റമദാന്, ഈദ്, അക്ഷയതൃതീയ തുടങ്ങിയ ആഘോഷങ്ങള്‍ക്കായി ആകര്‍ഷകമായ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്. ഉത്സവകാല പര്‍ച്ചേസുകള്‍ സവിശേഷമാക്കാന്‍ കല്യാണ്‍ ജൂവലേഴ്സ് ഒരു കോടി ഖത്തരി റിയാല്‍ മൂല്യമുള്ള സൗജന്യ സമ്മാനവൗച്ചറുകളാണ് ഉപയോക്താക്കള്‍ക്കായി നല്‍കുന്നത്.
ഉത്സവകാല പ്രചാരണ പരിപാടിയുടെ ഭാഗമായി 5000 റിയാലിന് മുകളിലുള്ള പര്‍ച്ചേയ്സുകള്‍ക്കൊപ്പം
വൗച്ചറുകള്‍ സമ്മാനിക്കും. 5000 റിയാലിന് മുകളില്‍ വിലയുള്ള ഓരോ ഡയമണ്ട് പര്‍ച്ചേയ്സിനുമൊപ്പം 200 റിയാല്‍ വിലയുള്ള വൗച്ചര്‍ സമ്മാനമായി ലഭിക്കും. 5000 റിയാലോ അ തിനു മുകളിലോ വിലയുള്ള അണ്‍കട്ട് അല്ലെങ്കില്‍ പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ വാ
ങ്ങുമ്പോള്‍ 150 റിയാലിന്റെ സമ്മാന വൗച്ചര്‍ സ്വന്തമാക്കാം. കൂടാതെ, 5000 റിയാലിന് മുകളില്‍ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 100
റിയാലിനുള്ള വൗച്ചര്‍ സൗജന്യമായി നേടാം.
കല്യാണ്‍ ജൂവലേഴ്സിന്റെ ഖത്തറിലെ എല്ലാ ഷോറൂമുകളിലും ജൂണ്‍ 22 വരെയാണ് ഈ ഓഫറിന്റെ കാലാവധി. അടുത്ത ഒരു വര്‍ഷം നടത്തുന്ന പര്‍ച്ചേയ്സുകള്‍ക്കൊപ്പം ഈ വൗച്ചറുകള്‍ റിഡീം ചെയ്യാം. മഹാമാരി മൂലം ആഘോഷങ്ങള്‍ ചെറിയ തോതില്‍ മാത്രമായിരിക്കുന്ന ഇക്കാലത്ത് ഉപയോക്താക്കള്‍ക്ക് ആഭരണ പര്‍ച്ചേയ്സിനൊപ്പം മികച്ച അനുഭവം നല്‍കുകയും പരമാവധി പ്രയോജനം ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് പറഞ്ഞു.
ഉപയോക്താക്കളുടെ സുരക്ഷിതത്വം പരിഗണിച്ച് കടുത്ത സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങളാണ് എല്ലാ ഷോറൂമുകളിലും പാലിക്കുന്നത്. കല്യാണ്‍ ജൂവലേഴ്സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം നാലുതലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം നല്‍കും. വിവിധ പ്യൂരിറ്റി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കും.
കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ അറ്റകുറ്റപ്പണി സൗജന്യമായി ചെയ്തു കൊടുക്കും. കല്യാണ്‍ ജൂവലേഴ്സ് ലൈവ് വീഡിയോ ഷോപ്പിംഗ് സംവിധാനം
(www.kalyanjewellers.net/livevideoshopping) ഒരുക്കിയിട്ടുണ്ട്. ഇതുവഴി വിപുലമായ ആഭരണശേഖരം ഉപയോക്താക്കള്‍ക്ക് വിശദമായി
പരിശോധിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യാം.കല്യാണ്‍ ജൂവലേഴ്സിന്റെ ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kalyanjewellers.net