
ദോഹ: കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ ഉത്സവകാല ഓഫറുകളുമായി ബിഗ് ഡിസ്‌ക്കൗണ്ട് സെയില്‍ അവതരിപ്പിച്ചു. കര്‍വാചൗത്, ധന്‍തെരാസ്്, ദീപാവലി തുടങ്ങിയ ആഘോഷങ്ങളുടെയെല്ലാം അവസരത്തിലാണ് ഈ ഓഫറുകള്‍. കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് 50 ശതമാനം വരെയും ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് ജൂവലറി ആഭരണങ്ങള്‍ക്ക് 25 ശതമാനം വരെയും ഇളവ് നേടാം. നവംബര്‍ 30 വരെയാണ് ഈ ഓഫറിന്റെ കാലാവധി. കൂടാതെ പഴയ സ്വര്‍ണം മാറ്റി വാങ്ങുമ്പോള്‍ 100 ശതമാനം മൂല്യവും ലഭിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കൈവശമുള്ള ആഭരണങ്ങള്‍ കൈമാറി കല്യാണ്‍ ജൂവലേഴ്‌സിലെ ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ സ്വന്തമാക്കാനാകും. ഏത് ഷോപ്പില്‍നിന്ന് വാങ്ങിയ സ്വര്‍ണാഭരണങ്ങളും കല്യാണില്‍ നിന്ന് മാറ്റി വാങ്ങാവുന്നതാണ്. ധന്‍തെരാസിനോട് അനുബന്ധിച്ച് സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതെ സംരക്ഷിക്കുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുളള അവസരവും കല്യാണ്‍ ഒരുക്കിയിട്ടുണ്ട്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആഭരണങ്ങളുടെ വിലയുടെ 10 ശതമാനം മുന്‍കൂട്ടി നല്കി ഉപയോക്താക്കള്‍ക്ക് ഇന്നത്തെ നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക.
നവംബര്‍ 12 വരെയാണ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള അവസരം.ധന്‍തെരാസും ദീപാവലിയും പോലെയുള്ള ആഘോഷങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ലൈവ് വീഡിയോ ഷോപ്പിംഗ് ഫീച്ചര്‍ ഉപയോഗപ്പെടുത്തി വീട്ടിലിരുന്ന് തന്നെകല്യാണ്‍ ജൂവലേഴ്‌സിന്റെ ആഭരണ നിരയില്‍നിന്ന് ഇഷ്ടപ്പെട്ടവ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്കും ജീവനക്കാര്‍ക്കുമായി വിപുലമായ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുമെടുത്തിട്ടുണ്ട്. തെര്‍മ്മല്‍ ഗണ്ണുകള്‍ ഉപയോഗിച്ച് താപനില പരിശോധിക്കുന്നതിനൊപ്പം ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും മാസ് കുകളും ഗ്ലൗസുകളും നല്കുകയും ആളുകള്‍ സ്പര്‍ശിക്കുന്നിടമെല്ലാം ഇടയ്ക്കിടെ മികച്ച രീതിയില്‍ ശുചിയാക്കുകയും സാനിറ്റൈസ് ചെയ്യുകയും സ്പര്‍ശമില്ലാത്തെ രീതിയില്‍ സുരക്ഷിതമായ ബില്ലിംഗിനുള്ള രീതികള്‍ നടപ്പാക്കുകയും ഡിജിറ്റല്‍ പേയ്‌മെന്റ് രീതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.