
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തൊഴിലാളികള്‍ക്കായി 200 കിടക്കകളുള്ള ഫീല്‍ഡ് ആസ്പത്രി പ്രവര്‍ത്തനം തുടങ്ങി. ആസ്പത്രിയില്‍ ഒരുദിവസം 2000 മുതല്‍ 3000 രോഗികളെ സ്വീകരിക്കാനാകും. കോവിഡ് രോഗികള്‍ക്കു മാത്രമല്ല ഇവിടെ ചികിത്സ.
മറ്റെല്ലാ രോഗങ്ങള്‍ക്കും അത്യാഹിതകേസുകള്‍ക്കും ചികിത്സ ലഭ്യമാക്കും. ഗുരുതരാവസ്ഥയിലുള്ള എല്ലാ രോഗികള്‍ക്കും ഇവിടെ പരിചരണം നല്‍കിയശേഷം ഏതെങ്കിലുമൊരു ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റും.
ആസ്പത്രിയല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെ 200 ജീവനക്കാരുണ്ട്. ആംബുലന്‍സ് സ്റ്റേഷനും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര, അത്യാഹിത പരിചരണത്തിനായുള്ള ദേശീയ ആരോഗ്യ തന്ത്രത്തിന് നേതൃത്വം നല്‍കുന്ന ഡോ. ഖാലിദ് അബ്ദുല്‍നൂര്‍ സൈഫല്‍ദീനാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.