in ,

ജനസംഖ്യാ-പാര്‍പ്പിട, സ്ഥാപന സെന്‍സസ്: ഫീല്‍ഡ് സര്‍വേ നീട്ടിവെച്ചു

ദോഹ: ജനസംഖ്യാ, ഭവന, സ്ഥാപനങ്ങളുടെ പൊതുസെന്‍സസ് 2020ന്റെ ഭാഗമായ ഫീല്‍ഡ് സര്‍വേ മാറ്റിവെച്ചു. നോവല്‍ കൊറോണ വൈറസ്(കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട അസാധരണമായ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സെന്‍സസിന്റെ ബാക്കിഭാഗം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റി അറിയിച്ചു. ഖത്തറില്‍ പത്തുവര്‍ഷത്തിലൊരിക്കലും ആവശ്യമുള്ളപ്പോഴെല്ലാം സെന്‍സസ് നടത്തിവരുന്നുണ്ട്. 2020ലെ സെന്‍സസിന് 2017ലെ മന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്.
കുടുംബങ്ങളുടെയും വ്യക്തികളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനായുള്ള ഫീല്‍ഡ് വര്‍ക്കാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. കുടുംബങ്ങളുടെയും വ്യക്തികളുടെയും ഫീല്‍ഡ് ഗവേഷകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. സ്ഥിതിവിവരക്കണക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ ഭരണപരമായ റെക്കോര്‍ഡുകളുടെ വിപുലമായ ഉപയോഗത്തിലൂടെ സമഗ്രമായ ഡാറ്റാബേസ് തയാറാക്കുകയെന്നതാണ് സെന്‍സസിലൂടെ ലക്ഷ്യമിടുന്നത്. . ജനസംഖ്യ, പാര്‍പ്പിടം, സ്ഥാപനങ്ങള്‍ എന്നിവയ്ക്കായുള്ള സുപ്രധാന അടിത്തറയായി സെന്‍സസ് വിവരങ്ങള്‍ വര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ സമഗ്രമായ കവറേജോടെ ജനസംഖ്യ, പാര്‍പ്പിടം, സ്ഥാപനങ്ങള്‍ എന്നിവയുടെ ഉയര്‍ന്ന നിലവാരമുള്ള കേന്ദ്ര രജിസ്റ്റര്‍ സൃഷ്ടിക്കുക എന്നതാണ് സെന്‍സസിന്റെ പ്രധാന ലക്ഷ്യം. ഈ ഡാറ്റ തുടര്‍ച്ചയായി ഒരേസമയം അപ്ഡേറ്റ് ചെയ്യുന്നതിനായി നൂതനസംവിധാനവുമായി ബന്ധിപ്പിക്കുന്നുണ്ട്. എല്ലാത്തരം വികസനപദ്ധതികള്‍ക്കും പിന്തുണയേകുന്നതില്‍ സെന്‍സസ് വലിയ പങ്കുവഹിക്കുന്നുണ്ട്. കുടുംബങ്ങള്‍ക്ക് അടിസ്ഥാനസേവനങ്ങളുടെ ലഭ്യത വിലയിരുത്തല്‍, സേവനങ്ങള്‍ ആവശ്യമുള്ള മേഖലകള്‍ തിരിച്ചറിയല്‍, പദ്ധതികളുടെ മുന്‍ഗണനകള്‍ നിശ്ചയിക്കല്‍ എന്നിവയ്ക്കായെല്ലാം സെന്‍സസ് വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഓരോ അഞ്ചുവര്‍ഷമോ പത്തുവര്‍ഷമോ കൂടുമ്പോഴാണ് സെന്‍സസ് എടുക്കുന്നത്. 1986, 1997, 2004, 2010, 2015 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് പൊതു സെന്‍സസ് എടുത്തത്. സ്‌കൂളുകള്‍, ആസ്പത്രികള്‍, പോലീസ് വകുപ്പുകള്‍ ഉള്‍പ്പടെ വിവിധ സേവനങ്ങളുടെ വിതരണം ഉള്‍പ്പടെ വികസനപ്രക്രിയകള്‍ക്ക് സെന്‍സസ് വിവരങ്ങള്‍ സുപ്രധാനമാണ്. ജനസംഖ്യാ കണക്കുകളും സവിശേഷതകളും അനുസരിച്ചാണ് സേവനങ്ങളുടെ ലഭ്യതയും വിതരണവും ക്രമീകരിക്കുന്നത്. സമൂഹത്തിലെ ജനസംഖ്യാഘടനയെക്കുറിച്ചുള്ള പഠനമെന്ന നിലയിലും സുപ്രധാനമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സാനിറ്റൈസറുകള്‍ക്ക് വില പരിധി നിശ്ചയിച്ചു

‘കോവിഡ് വ്യാപനം പരിമിതപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വം’