ദോഹ: അറബ് പൈതൃകത്തെ ബഹുമാനിച്ചുള്ള മനോഹരമായ രൂപകല്‍പ്പനയാല്‍ സമ്പന്നമായ ഫിഫ അറബ് കപ്പ് (FIFA Arab Cup) ട്രോഫിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടു. അറബ് സംസ്‌കാരവും പാരമ്പര്യങ്ങളും അവതരിപ്പിക്കുന്ന ഈ ട്രോഫിയില്‍ സംഗീതം, കല, കഥപറച്ചില്‍ എന്നിവയുടെ സന്ദേശം ഉള്‍ക്കൊള്ളുന്നുണ്ട്. ‘എന്റെ ഭൂമി’ (My Land) എന്ന അര്‍ത്ഥം വരുന്ന അറബി അക്ഷരങ്ങളും അറബ് ലോകത്തിന്റെ ഭൂപടവും ട്രോഫിയിലുണ്ട്. അറബ് ഐക്യം, അറബ് പൂര്‍വ്വികരുടെ വ്യാപാര വഴികള്‍, കാലിഗ്രാഫി (Calligraphy) എന്നിവയെല്ലാം ഉള്ളടക്കമായുണ്ടെന്നും ഫിഫ അറബ് കപ്പ് സംഘാടകര്‍ അറിയിച്ചു.

കാല്‍പ്പന്തുകളിയുടെ ആവേശത്താല്‍ അറബികള്‍ ഒത്തുചേരുമ്പോള്‍ ഈ ട്രോഫിയും ഖത്തറില്‍ എല്ലാവരാലും ആഘോഷിക്കപ്പെടുമെന്ന് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.