in , ,

ഖത്തറില്‍ ഫിഫ അറബ് കപ്പ്‌ ‍ വളണ്ടിയരാവാന്‍ അവസരം; ഉടന്‍ രജിസ്റ്റര്‍ ചെയ്യൂ

  • ഈ അവസരം ഫിഫ ലോകകപ്പിന് വളണ്ടിയര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍
  • വളണ്ടിയര്‍ രജിസ്‌ട്രേഷനുള്ള ലിങ്ക് :
  • https://volunteer.fifa.com/invite/FAC2021

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി വളണ്ടിയര്‍മാരെ ക്ഷണിച്ചു. ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന അറബ് കപ്പില്‍ വിവിധ മേഖലകളില്‍ സന്നദ്ധ സേവനത്തിന് അവസരമുണ്ട്. ഹോസ്പിറ്റാലിറ്റി, കാഴ്ചക്കാര്‍ക്കുള്ള സേവനങ്ങള്‍, കമ്യൂണിക്കേഷന്‍സ്, ഓഡിയന്‍സ് മാനേജ്‌മെന്റ്, ബ്രോഡ്കാസ്റ്റിങ്, മീഡിയ ഉള്‍പ്പടെയുള്ള മേഖലകളില്‍ സന്നദ്ധപ്രവര്‍ത്തകരാകാന്‍ താല്‍പര്യപ്പെടുന്നവരെ അറബ് കപ്പിലേക്ക് ക്ഷണിക്കുന്നതായി സംഘാടകരായ ഫിഫ, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ഫിഫ ലോകകപ്പ് ഖത്തര്‍2022 എല്‍എല്‍സി എന്നിവ സംയുക്തമായി അറിയിച്ചു.
18 വയസ്സിനു മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പൂര്‍ണ പരിശീലനവും ടൂര്‍ണമെന്റ് അക്രഡിറ്റേഷനും ബ്രാന്‍ഡഡ് യൂണിഫോമും ലഭിക്കും. ഷിഫ്റ്റിനിടെ ഭക്ഷണവും പൊതുഗതാഗത സേവനവും നല്‍കും. ഇംഗ്ലീഷില്‍ പ്രാവിണ്യമുള്ളവരായിരിക്കണം. അറബി അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് അധികയോഗ്യതയായി കണക്കാക്കും. കുറഞ്ഞത് എട്ടു ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ തയാറായിരിക്കണം. ഓരോ ഷിഫ്റ്റും ഏകദേശം എട്ടുമണിക്കൂര്‍ വീതമായിരിക്കും. ടൂര്‍ണമെന്റിലുടനീളം പ്രവൃത്തിദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഷിഫ്റ്റുണ്ടായിരിക്കും. ഡിസംബര്‍ 18നാണ് സമാപനം. നൂതനവും വേറിട്ടതുമായ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതില്‍ ഖത്തറിനെ സഹായിക്കുന്നതില്‍ വൊളന്റിയര്‍മാര്‍ക്ക് നിര്‍ണായകപങ്കുണ്ടെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി. ഏതൊരു ടൂര്‍ണമെന്റിന്റെയും പ്രധാന ഭാഗമാണ് സന്നദ്ധപ്രവര്‍ത്തകര്‍. ആയിരക്കണക്കിന് ആസ്വാദകരുമായുള്ള ഇടപഴകലിലൂടെ ആവേശകരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ അവര്‍ സഹായിക്കുന്നതായി സുപ്രീംകമ്മിറ്റിയുടെ ഹ്യൂമന്‍ റിസോഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റാഷ അല്‍ഖര്‍നി പറഞ്ഞു. ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ക്ക് രാജ്യത്തെ സഹായിക്കുന്നതായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍. ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഭാഗമാകാനും അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പിന് സന്നദ്ധപ്രവര്‍ത്തകനായി തെരെഞ്ഞെടുക്കാനുള്ള സാധ്യത വര്‍ധിപ്പിക്കാനും ഇത് ഒരു മികച്ച അവസരമാണന്നും അല്‍ഖാര്‍നി പറഞ്ഞു. വളണ്ടിയര്‍ രജിസ്‌ട്രേഷനുള്ള ലിങ്ക് : https://volunteer.fifa.com/invite/FAC2021. അന്വേഷണങ്ങള്‍ക്ക് : Q22volunteers@2022.qa

What do you think?

-1 Points
Upvote Downvote

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറിലെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആശ്വാസമായി മലയാളി വളണ്ടിയര്‍മാര്‍

ഖത്തറില്‍ രണ്ടു ഡോസ് വാക്‌സിനെടുത്തവരില്‍ കോവിഡ് മരണങ്ങളില്ല