in

ഫിഫ പാന്‍ അറബ് കപ്പ് 2021: യോഗ്യതാ മത്സരക്രമം നിശ്ചയിച്ചു

ദോഹ: പ്രധാനപ്പെട്ട എല്ലാ അറബ് രാജ്യങ്ങളെയും പങ്കെടുപ്പിച്ച് ഈ ഡിസംബറില്‍ സംഘടിപ്പിക്കുന്ന പാന്‍ അറബ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള യോഗ്യതാ മത്സരക്രമം നിശ്ചയിച്ചു. അറബ് കപ്പില്‍ 23 അറബ് രാജ്യങ്ങളാണ് മത്സരിക്കുന്നത്. ഇതില്‍ ഏപ്രിലിലെ ഫിഫ റാങ്കിങില്‍ മുന്നിലുള്ള ആതിഥേയരായ ഖത്തര്‍ ഉള്‍പ്പടെയുള്ള ഒന്‍പത് രാജ്യങ്ങള്‍ പ്രധാന റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. റാങ്കിങില്‍ പിന്നിലുള്ള അവശേഷിക്കുന്ന പതിനാല് രാജ്യങ്ങളാണ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കുന്നത്.

സിംഗിള്‍ ലെഗ് പ്ലേ ഓഫ് മത്സരങ്ങളായിരിക്കും നടക്കുക. തോല്‍ക്കുന്ന ടീം പുറത്താകും. ഈ പ്ലേ ഓഫില്‍ വിജയിക്കുന്ന ഏഴു രാജ്യങ്ങള്‍ പ്രധാന റൗണ്ടിലേക്ക് യോഗ്യത നേടും. ആകെ പതിനാറ് രാജ്യങ്ങളായിരിക്കും പ്രധാനറൗണ്ടില്‍. നാലു രാജ്യങ്ങള്‍ വീതം നാലു ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും പ്രധാന റൗണ്ട് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും.

2022 ഫിഫ ലോകകപ്പിനായി സജ്ജമാകുന്ന ആറു സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍. ലോകറാങ്കിങില്‍ 26-ാമതുള്ള ടുണീഷ്യ, അള്‍ജീരിയ(33), മൊറോക്കോ(34), ഈജിപ്ത്(46), സഊദി അറേബ്യ(65), ഇറാഖ്(68), യുഎഇ(73), സിറിയ(79) രാജ്യങ്ങളും ആതിഥേയരും ലോകറാങ്കിങില്‍ 58-ാാം സ്ഥാനത്തുമുള്ള ഖത്തറുമാണ് പ്രധാന റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്.

അടുത്തുതന്നെ നടക്കുന്ന യോഗ്യതാ റൗണ്ടിലെ മത്സരക്രമവും നിശ്ചയിച്ചിട്ടുണ്ട്. ഫിഫ ലോകറാങ്കിങില്‍ 80-ാം സ്ഥാനത്തുള്ള ഒമാന്‍ 197-ാമതുള്ള സൊമാലിയയെ നേരിടും. മറ്റു യോഗ്യതാ മത്സരങ്ങളില്‍ ലബനാന്‍(93) ജിബൗട്ടിയെയും(183) ജോര്‍ദാന്‍(95) ദക്ഷിണ സുഡാനെയും(169) ബഹ്‌റൈന്‍(99) കുവൈത്തിനെയും(148) മൗറിത്താനിയ(101) യമനെയും(145) ഫലസ്തീന്‍(104) കോമറോസിനെയും(131) ലിബിയ(119) സുഡാനെയും(123) നേരിടും. ഇതില്‍ ജയിക്കുന്നവര്‍ പ്രധാനറൗണ്ടിലേക്ക് യോഗ്യത നേടും. തോല്‍ക്കുന്നവര്‍ പുറത്താകും. പ്രധാന റൗണ്ടിലേക്കുള്ള ഡ്രോ ഇന്നലെ രാത്രി കത്താറയിലെ ഒപ്പേറ ഹൗസില്‍ നടന്നു.

ഖത്തറിന്റെ കോവിഡ് പ്രോട്ടോക്കോളിന് അനുസൃതമായി പരിമിതമായ എണ്ണം പ്രതിനിധികള്‍ മാത്രമാണ് പങ്കെടുത്തത്. ഫിഫയുടെ ഇതിഹാസതാരങ്ങളായ വെയ്ല്‍ ഗോമ(ഈജിപ്ത്), നവാഫ് അല്‍തെമ്യാത്(സഊദി അറേബ്യ), ഹൈഥം മുസ്തഫ(സുഡാന്‍), യൂനുസ് മുഹമ്മദ്(ഇറാഖ്) എന്നിവരും ഫിഫയുടെ കോംപറ്റീഷന്‍സ് ഡയറക്ടര്‍ മനോലോ സുബിരിയയും പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സഊദി സന്ദര്‍ശനത്തിന് അമീറിന് സല്‍മാന്‍ രാജാവിന്റെ ക്ഷണം

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍; ഡിസ്‌കവര്‍ ഖത്തര്‍ ബുക്കിങ് തുടങ്ങി, 45ലധികം പാക്കേജുകള്‍