in ,

ഫിഫ ലോകകപ്പ് 2022; വളണ്ടിയറാവാനുള്ള അവസാന തിയതി ജൂലൈ 31

ദോഹ: ഫിഫ ലോകകപ്പ് 2022 വളണ്ടിയറാവാനുള്ള അവസാന തിയതി ജൂലൈ 31 ഞായറാഴ്ച അവസാനിക്കും.

ഖത്തര്‍ ഫിഫ ലോകകപ്പിനായി 20,000 വളണ്ടിയര്‍മാരെയാണ് തെരഞ്ഞെടുക്കുന്നത്. ടൂര്‍ണമെന്റിന്റെ 45 പ്രധാന പ്രവര്‍ത്തന മേഖലകളില്‍ 30-ലധികം വ്യത്യസ്ത വിഭാഗങ്ങളിലായി ഇവര്‍ പ്രവർത്തിക്കും.

ലോകകപ്പ് ഖത്തര്‍ 2022 വോളണ്ടിയര്‍ പ്രോഗ്രാമിന്റെ ഭാഗമായി ദോഹയില്‍ ആരംഭിച്ച വളണ്ടിയര്‍ സെന്റര്‍ വഴി ഇതുവരെ ആയിരക്കണക്കിന് അപേക്ഷകരെയാണ് അഭിമുഖം നടത്തിയത്.

മെയ് പകുതി മുതല്‍ 170 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് സമർപ്പിച്ചിട്ടുള്ളത്.


അപേക്ഷിക്കുന്നവര്‍ 2022 ഒക്ടോബര്‍ 1-നകം 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരും നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിവുള്ളവരുമായിരിക്കണം.

കുറഞ്ഞത് 10 ഷിഫ്റ്റുകളിലെങ്കിലും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായിരിക്കണം.

ഒക്ടോബര്‍ ഒന്ന് മുതല്‍ തന്നെ
ചില പ്രത്യേക മേഖലകളിലേക്ക് നിയോഗിക്കപ്പെടുന്ന വളണ്ടിയര്‍മാര്‍ സന്നദ്ധരായിരിക്കണം.
താല്‍പ്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്: https://volunteer.fifa.com/login

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പ്രവാചക നിന്ദ: അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഖത്തര്‍

ഏഴാമത് ഖത്തര്‍ ഈത്തപ്പഴ മേള സൂഖ് വാഖിഫില്‍