ദോഹ: 2022 ഫിഫ (FIFA) ലോക കപ്പിന് ഒരു വര്‍ഷം മുമ്പേ ടിക്കറ്റുറപ്പിക്കാന്‍ കളിയാരാധകര്‍ക്ക് അവസരമൊരുക്കി ഖത്തര്‍ എയര്‍വെയിസ്. (Qatar Airways) ഇതിനായി പ്രത്യേക പാക്കേജ് (Unique Fifa World Cup Qatar 2022 Travel Packages) ബുക്കിംഗ് ആരംഭിച്ചതായി അവര്‍ അറിയിച്ചു. ഇഷ്ട ടീമിനെ തെരെഞ്ഞെടുപ്പ് ബുക്കിംഗ് ഉറപ്പിക്കാനാവുമെന്നും ഖത്തര്‍ എയര്‍വെയിസ് പ്രിവിലേജ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ഇപ്പോല്‍ തന്നെ ടിക്കറ്റ് സ്വന്തമാക്കാമെന്നും ഖത്തര്‍ എയര്‍വെയിസ് അറിയിച്ചു.
ഫൈനലും സെമി ഫൈനലുമുളല്‍പ്പെടെ 3 മത്സരങ്ങള്‍ക്കുള്ള പാക്കേജിന് 5.41 ലക്ഷം രൂപ (7,300 ഡോളര്‍) നല്‍കേണ്ടി വരും. 2022 ഡിസംബര്‍ 11 മുതല്‍ 19 വരെ 8 രാത്രികള്‍ ഖത്തറില്‍ (in Qatar) തങ്ങാനാവുന്ന പാക്കേജാണിത്. ഫൈനലും ലൂസേഴ്‌സ് ഫൈനലും ഉള്‍പ്പെടുന്ന 2 മത്സരടിക്കറ്റുകളുമായി 4.15 ലക്ഷം രൂപയുടെ (5,600 ഡോളര്‍) മറ്റൊരു ഫൈനല്‍ പാക്കേജുമുണ്ട്. ഡിസംബര്‍ 15 മുതല്‍ 19 വരെയാണിത്. ഗ്രൂപ്പ് റൗണ്ടില്‍ 4 മത്സരങ്ങളും കാണാനും 13 രാത്രികള്‍ ദോഹയില്‍ തങ്ങാനും അവസരം ലഭിക്കുന്ന പാക്കേജ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 3 വരെയാണ്. 5.15 ലക്ഷം രൂപയാണ് (6950 ഡോളര്‍) വില. നവംബര്‍ 20 മുതല്‍ 27 വരെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങള്‍ കാണാനും ഒരാഴ്ച താമസിക്കാനും അവരം ലഭിക്കുന്ന പാക്കേജിന് 3.67 ലക്ഷം രൂപ(4950 ഡോളര്‍)യാണ്. കൂടാതെ 3.48 ലക്ഷം രൂപയുടേയും 3 ലക്ഷം രൂപയുടേയും 2.81 ലക്ഷം രൂപയുടേയും വിവിധ പാക്കേജുകളുമുണ്ട്. ഇന്ത്യയില്‍ (in India) നിന്നുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഖത്തര്‍ എയര്‍വെയിസിന് സര്‍വ്വീസുണ്ട്. ലോക കപ്പിന്റെ ടിക്കറ്റ് നിരക്കുകളൊന്നും ഫിഫ ഔദ്യോഗികമായി ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഒഫീഷ്യല്‍ എയര്‍ലൈന്‍ പാര്‍്ടണര്‍ എന്ന നിലയിലാണ് ഖത്തര്‍ എയര്‍വെയിസ് പ്രത്യേക പാക്കേജുമായി രംഗത്തെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.qatarairways.com/app/fifa2022/
in QATAR 2022
ഫിഫ ലോകകപ്പിന് ഒരു വര്‍ഷം മുമ്പേ ടിക്കറ്റുറപ്പിക്കാം; പാക്കേജുമായി ഖത്തര്‍ എയര്‍വെയിസ്
