in ,

ഫിഫ ലോകകപ്പ് ടിക്കറ്റെടുക്കാത്തവര്‍ നിരാശപ്പെടേണ്ട; അവസാന ഘട്ട ഓണ്‍ലൈന്‍ വില്‍പ്പന ഈ മാസം 27 മുതല്‍

ദോഹ: ഏഷ്യയിലാദ്യമായി ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ഖത്തര്‍ സാക്ഷ്യം വഹിക്കുമ്പോള്‍ കാണാന്‍ മോഹിക്കുന്നവര്‍ക്ക് ഇനിയും അവസരം. ഓണ്‍ലൈനില്‍ ഇനിയും ടിക്കറ്റ് കിട്ടിയില്ലെന്ന നിരാശ വേണ്ട. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടിക്കറ്റുകളുടെ അവസാനഘട്ട ഓണ്‍ലൈന്‍ വില്‍പ്പന സംഘാടകര്‍ പ്രഖ്യാപിച്ചു.

ഈ മാസം 27 ന് ദോഹ സമയം ഉച്ചയ്ക്ക് 12:00 ന് ആരംഭിച്ച് ഡിസംബര്‍ 18 ന് മത്സരം അവസാനിക്കുന്നത് വരെ ടിക്കറ്റ് വില്‍പ്പന തുടരുമെന്ന് ഫിഫ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആരാധകര്‍ക്ക് FIFA.com/tickets വഴി ടിക്കറ്റ് വാങ്ങാം. ഫിഫ ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് നാല് വിഭാഗങ്ങളിലായി ടിക്കറ്റ് ലഭ്യമാണ്. കാറ്റഗറി 1, കാറ്റഗറി 2, കാറ്റഗറി 3, കാറ്റഗറി 4 എന്നിങ്ങനെയാണത്. കാറ്റഗറി 1 സീറ്റുകള്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ളതാണ്. മാത്രമല്ല സ്‌റ്റേഡിയങ്ങള്‍ക്കകത്തെ മുഖ്യ ഇടങ്ങളില്‍ സ്ഥിതി ചെയ്യുന്നതുമാണ്. കാറ്റഗറി 4 ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്തവയാണെന്നും ഫിഫ വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പൊതുഇടങ്ങളിലെ ശുചിത്വം: സാമൂഹിക സംഘടനകളുടെ പങ്കാളിത്തത്തോടെ മുന്‍സിപ്പല്‍ മന്ത്രാലയം കര്‍മ്മ പദ്ധതി

ഫിഫ ലോകകപ്പിനെത്തുന്നവര്‍ കോവിഡ്, പകര്‍ച്ചപ്പനി വാക്‌സിനുകള്‍ പൂര്‍ത്തിയാക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം