ദോഹ: ഫിലിം ലവേഴ്സ് ഖത്തർ (ഫിൽഖ) സംഘടിപ്പിച്ച ദ്വിദിന സിനിമാ ശില്പശാല പഠനാർ ഹമായി. സാലത്താ ജദീദിലെ സ്കിൽസ് ഡെവലപ്പ്മെന്റ് സെന്ററിൽ നടന്ന പരിപാടിയിൽ 25 പേർ പങ്കെടുത്തു. അവാർഡ് ജേതാവായ പ്രമുഖ യുവ സിനിമാ സംവിധായകൻ സക്കരിയ, പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ചലച്ചിത്ര പഠന മേഖലയിലെ വിദഗ്ദനുമായ എം. നൗഷാദ് നേതൃത്വം നൽകി.
വിഷ്വൽ സ്റ്റോറി ടെല്ലിംഗ് എങ്ങിനെ,ദൃശ്യഭാഷയും വ്യാകരണവും, പ്രീ-പ്രൊഡക്ഷൻ, നിർമ്മാണം, പോസ്റ്റ്-പ്രൊഡക്ഷൻ, തിരക്കഥയുടെ ആശയ രൂപീകരണം, ഷൂട്ടിംഗ് സ്ക്രിപ്റ്റ്, ഒരു രംഗം എങ്ങനെ ചിത്രീകരിക്കാം, സംവിധാന കല തുടങ്ങിയ വിഷയങ്ങൾ പ്രസന്റേഷൻ മുഖേന ചർച്ച ചെയ്തു. ശില്പശാല കോർഡിനേറ്റർ അശ്‌റഫ് തൂണേരി, ഫിൽഖ ജനറൽ കൺവീനർ നിഷാദ് ഖാദർ, രൂപേന്ദു പള്ളിക്കര, അഡ്രസ് ഇവന്റ് പ്രതിനിധി ഷംസീർ മുഹമ്മദ് നിയന്ത്രിച്ചു.