
ദോഹ: കോവിഡ് 19 പ്രതിസന്ധിക്ക് ശേഷം കേരളത്തിലേക്ക് ദോഹയില്‍ നിന്നുള്ള ആദ്യമൃതദേഹം കൊച്ചിയിലെത്തി. കാര്‍ഗോ സര്‍വ്വീസിനായി തുടക്കമിട്ട ഖത്തര്‍ എയര്‍വെയിസിന്റെ യാത്രാവിമാനമാണ് മലയാളിയുടെ മൃതദേഹമെത്തിച്ചത്. ഇതോടെ കേരളത്തിലേക്കും മൃതദേഹമയക്കുന്നതിനുള്ള തടസ്സം നീങ്ങിയിരിക്കുകയാണ്. അതേസമയം കഴിഞ്ഞയാഴ്ച ചെന്നൈയിലേക്ക് ഖത്തര്‍ എയര്‍വെയിസ് കാര്‍ഗോ വിമാനത്തില്‍ ഒരു മൃതദേഹം കൊണ്ടുപോയിരുന്നു.
അങ്കമാലി മറ്റത്തില്‍ വീട്ടില്‍ ഇട്ടിയച്ചന്‍ പോള്‍(65)ന്റെ മൃതദേഹമാണ് ഇന്ന് കാലത്ത് കൊച്ചിയിലെത്തിയത്. ഖത്തര്‍ കെ എം സി സി അല്‍ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
പരേതനായ മറ്റത്തി പൈലി ഇട്ടിയച്ചന്റേയും വെറോണിക്കയുടേയും മകനാണ് പോള്‍. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് കീഴിലെ കാന്‍സര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ മേരി പോള്‍. മക്കള്‍: അനു റ്റാന്‍സി(കാനഡ) ഖത്തര്‍ െ്രെപമറി ഹെല്‍ത് കെയര്‍ കോര്‍പ്പറേഷന് കീഴില്‍ ഫിസിയോ തെറാപ്പിസ്റ്റായി ജോലി നോക്കുന്ന അശ്വതി പോള്‍. മരുമക്കള്‍: റ്റാന്‍സി ഫ്രാന്‍സിസ്, തോമസ് ചെറിയാന്‍ (ഫിസിയോതെറാപ്പിസ്റ്റ്, പി എച്ഛ് സി സി, ഖത്തര്‍). സംസ്‌കാരം ഇന്ന് അങ്കമാലി ബസേലിക്ക ചര്‍ച്ചില്‍ നടക്കും.