in

പ്രഥമ രാജ്യാന്തര അറേബ്യന്‍ കുതിര മേള കത്താറയില്‍

ദോഹ: പ്രഥമ രാജ്യാന്തര അറേബ്യന്‍ കുതിര മേള(ഹോഴ്‌സ് ഫെസ്റ്റിവല്‍) അടുത്തവര്‍ഷം ഫെബ്രുവരിയില്‍ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കും. ഇതോടനുബന്ധിച്ച് ലോഗോ ഡിസൈന്‍ മത്സരത്തിനും കത്താറ തുടക്കംകുറിച്ചിട്ടുണ്ട്.
ഖത്തറില്‍ താമസിക്കുന്ന കലാപ്രതിഭകള്‍ക്ക് ലോഗോ ഡിസൈന്‍ മത്സരത്തില്‍ പങ്കെടുക്കാം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കത്താറ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മത്സരത്തിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുന്ന ആകര്‍ഷകമായ ലോഗോ രൂപകല്‍പ്പനയാണ് കത്താറ തേടുന്നത്. മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചുതുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുക്കുന്ന ലോഗോക്ക് 10,000 ഖത്തര്‍ റിയാലാണ് സമ്മാനം.
അറേബ്യന്‍ കുതിരകളോടുള്ള താല്‍പര്യം കേന്ദ്രീകരിക്കുന്ന ഫെസ്റ്റിവലിന്റെ പ്രധാന ആശയം രൂപകല്‍പ്പനയില്‍ പ്രതിഫലിക്കണം. ഡിസൈന്‍ ലളിതവും ആവിഷ്‌കാരത്തില്‍ സര്‍ഗാത്മകവുമായിരിക്കണം. മറ്റേതെങ്കിലും ലോഗോയുമായി സാമ്യതയുണ്ടായിരിക്കരുത്. കൂടാതെ മറ്റൊന്നില്‍നിന്നും പ്രചോദിതമാകരുത്.
പരസ്യം, സര്‍ട്ടിഫിക്കറ്റുകള്‍, ഷീല്‍ഡുകള്‍ തുടങ്ങിയ എല്ലാ മാര്‍ഗങ്ങളിലും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന വിധത്തിലായിരിക്കണം ലോഗോ രൂപകല്‍പ്പന. വിവിധ പ്രസിദ്ധീകരണങ്ങളിലും പരസ്യ മാധ്യമങ്ങളിലും ലോഗോ ഉപയോഗിക്കുന്നതിനുള്ള ഇലക്‌ട്രോണിക് ഫോമുകള്‍ മത്സരാര്‍ഥികള്‍ സമര്‍പ്പിക്കണം.
വ്യക്തികളായോ ഗ്രൂപ്പായോ മത്സരത്തില്‍ പങ്കെടുക്കാം. ഒരാള്‍ക്ക് പരമാവധി മൂന്നു ഡിസൈനുകള്‍ സമര്‍പ്പിക്കാം. മത്സരാര്‍ഥി കത്താറക്ക് അനുകൂലമായി ബൗദ്ധിക സ്വത്തവകാശം എഴുതിനല്‍കണം.
ബൗദ്ധിക സ്വത്തവകാശം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റും ഡിസൈന്‍ മറ്റൊരു ലോഗോയില്‍ നിന്നും രൂപകല്‍പ്പന ചെയ്യുകയോ പകര്‍ത്തുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രവും സമര്‍പ്പിക്കണം.
പേര്, രാജ്യ കാര്‍ഡ് നമ്പര്‍, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയുള്‍പ്പെടെ മത്സരാര്‍ത്ഥിയുടെയോ ടീമിന്റെയോ വ്യക്തിഗത വിവരങ്ങളും നല്‍കണം. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസാന തീയതി ഞായറാഴ്ച ഉച്ചക്കു രണ്ടുമണി വരെയാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഉള്ളടക്കത്തെക്കുറിച്ച് ഉറപ്പില്ലാതെ മറ്റുള്ളവരുടെ വസ്തുക്കള്‍ കൊണ്ടുപോകരുതെന്ന് മുന്നറിയിപ്പ്‌

ഹമദ് വിമാനത്താവളത്തില്‍ സ്പര്‍ശന രഹിത സാങ്കേതിക വിദ്യ
പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി