പ്രത്യേക ബുള്ളറ്റിന്‍ പുറത്തിറക്കി

ദോഹ: മത്സ്യങ്ങളുടെയും സീഫുഡിന്റെയും പരാമവധി വില നിശ്ചയിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. ഏപ്രില്‍ പതിനെട്ടുവരെയുള്ള വിലയാണ് നിശ്ചയിച്ചത്. തുടര്‍ന്ന് പുതുക്കും. ഇതിനായി പ്രത്യേക ബുള്ളറ്റിന്‍ പുറത്തിറക്കി. 35 ഇനം മത്സ്യങ്ങളുടെ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ഹമൂര്‍ ചെറിയ ഇനത്തിന് കിലോക്ക് 28 റിയാലും ഇടത്തരത്തിന് 39 റിയാലും വലുതിന് 28 റിയാലുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. കനാദ് മത്സ്യത്തിന് ചെറിയതരത്തിന് 39 റിയാലും ഇടത്തരത്തിന് 35 റിയാലും വലുതിന് 31 റിയാലുമാണ് വില. സാഫി ചെറുതിന് 17, ഇടത്തരത്തിന് 31, വലുതിന് 32 റിയാല്‍ വീതവും ഷേരിക്ക് ചെറുതിന് 9, ഇടത്തരത്തിനും വലുതിനും 15 വീതം റിയാല്‍. സുബൈദിക്ക് ചെറുതിനും ഇടത്തരത്തിനും 27 റിയാല്‍ വീതവും വലുതിന് 21 റിയാലുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. കോഫര്‍ ചെറുതിന് 12, ഇടത്തരത്തിന് 13, വലുതിന് 14 റിയാല്‍ വീതമാണ് വില. ട്യൂണക്ക് ചെറുതിന് 18 റിയാലും ഇടത്തരത്തിന് 13 റിയാലും വലുതിന് 9 റിയാലുമാണ് വില. നിശ്ചയിച്ച വിലപരിധി ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും. എല്ലാ ഔട്ട്‌ലെറ്റുകളും ബുള്ളറ്റിനില്‍ സൂചിപ്പിച്ചിരിക്കുന്ന വിലകള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ഏതെങ്കിലും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിളിക്കുക: 16001