in

അഞ്ചു ഗ്രഹങ്ങള്‍ ഖത്തറിന്റെ ആകാശത്ത് ദൃശ്യമാകും

ദോഹ: ഈ മാസം വിവിധ സമയങ്ങളിലായി അഞ്ചു ഗ്രഹങ്ങള്‍ ഖത്തറിന്റെ ആകാശത്ത് ദൃശ്യമാകും. ഖത്തറിലുള്ളവര്‍ക്ക് ഈ ഗ്രഹങ്ങളെ വിവിധ സമയങ്ങളില്‍ കാണാന്‍ സാധിക്കും. ബുധന്‍, ശുക്രന്‍, വ്യാഴം, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളെ കാണാനാകും. വ്യാഴം, ശനി, ചൊവ്വ എന്നിവ പ്രഭാതത്തിലായിരിക്കും പ്രത്യക്ഷപ്പെടുക.
ശുക്രന്‍, ബുധന്‍ എന്നിവ വൈകുന്നേരങ്ങളിലായിരിക്കും ആകാശത്ത് ദൃശ്യമാകുകയെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. ആകാശത്തിന്റൈ ഭൂപടം അറിയുന്നതിനും ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ സാധൂകരിക്കുന്നതിനും ഈ ജ്യോതിശാസ്ത്രപ്രതിഭാസങ്ങള്‍ അമച്വര്‍ ജ്യോതിശാസ്ത്രജ്ഞരെ സഹായിക്കും. അഞ്ച് ഗ്രഹങ്ങള്‍ മെയ് മാസത്തില്‍ വ്യത്യസ്ത സമയങ്ങളില്‍ ചന്ദ്രനെ സമീപിക്കും. ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ(മെയ് 12, 13) പ്രഭാത സമയത്ത് വ്യാഴവും ശനിയും ചന്ദ്രനുമായി യോജിക്കുന്നത്് കാണാനാകും. ഖത്തര്‍ നിവാസികള്‍ക്ക് രണ്ടു ഗ്രഹങ്ങളെയും ചന്ദ്രനെയും നഗ്നനേത്രങ്ങളിലൂടെയോ ജ്യോതിശാസ്ത്ര ദൂരദര്‍ശിനികളിലൂടെയോ കാണാനാകും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അര്‍ധരാത്രി മുതല്‍ സൂര്യോദയം വരെ ഖത്തറിന്റെ പ്രഭാത ആകാശത്തിന്റെ കിഴക്കന്‍ ചക്രവാളത്തില്‍ ഈ ഗ്രഹങ്ങളും ചന്ദ്രനും ദൃശ്യമാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ.ബഷീര്‍ മര്‍സൂഖ് പറഞ്ഞു. മെയ് 15 വെള്ളിയാഴ്ച പുലര്‍ച്ചെ ചന്ദ്രന്റെ കേന്ദ്രത്തിന് മൂന്നു ഡിഗ്രി വടക്കായി ചൊവ്വ ചന്ദ്രനോടു അടുക്കും. വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം 12.41 മുതല്‍ സൂര്യോദയം വരെ കിഴക്കന്‍ ചക്രവാളത്തില്‍ ചൊവ്വയും ചന്ദ്രനും ദൃശ്യമാകും. തുടര്‍ന്നുളള ഞായറാഴ്ച വൈകുന്നേരം ബുധനും ശുക്രനും ചന്ദ്രനടുത്തെത്തും. സൂര്യാസ്തമയത്തിനുശേഷം പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അവ ദൃശ്യമാകും. ബുധനെ കാണാന്‍ പ്ലാനറ്റ് നിരീക്ഷകര്‍ വെളിച്ചവും പരിസ്ഥിതി മലിനീകരണവും ഇല്ലാത്ത സ്ഥലങ്ങള്‍ തെരഞ്ഞെടുക്കണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറിന് കുവൈത്ത് അമീറിന്റെ സന്ദേശം; അമീര്‍ കുവൈത്ത് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി

അന്തര്‍ദേശീയ ദേശാടന പക്ഷി ദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ഖത്തര്‍