
ദോഹ: വന്ദേഭാരത് മിഷന് ഖത്തര്‍ രണ്ടാം ഘട്ട തുടര്സര്വീസുകളുടെ ഭാഗമായി ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് രണ്ടു സര്‍വീസ് കൂടി പുറപ്പെട്ടു. കണ്ണൂരിലേക്കും ലക്നൗവിലേക്കുമായിരുന്നു ഇന്നലത്തെ സര്‍വീസ്. സാങ്കേതിക തകരാരിനെത്തുടര്ന്ന് മൂന്നു മണിക്കൂറിലധികം വൈകിയാണ് കണ്ണൂരിലേക്കുള്ള വിമാനം പുറപ്പെട്ടത്. വിമാനം രണ്ടുതവണ റണ്‍വേയില്‍ നിന്നും ഉയര്‍ന്നുപൊങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് സാങ്കേതിക തകരാറുകള്‍ പരിഹരിച്ചശേഷമാണ് കണ്ണൂരിലേക്കുള്ള സര്‍വീസ് നടന്നത്.
19 വിമാന സര്‍വീസുകളിലായി 3242 പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. 3155 യാത്രക്കാര്‍ക്കു പുറമെ 87 പേര് കുഞ്ഞുങ്ങളാണ്. 19-ാമത്തെ സര്‍വീസായിരുന്നു കണ്ണൂരിലേക്ക്. ഒന്‍പത് കുഞ്ഞുങ്ങളും 177 യാത്രക്കാരും ഉള്‍പ്പടെ 186 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇന്നലത്തെ മറ്റൊരു സര്‍വീസ് ലക്നൗവിലേക്കായിരുന്നു.
രണ്ടു കുഞ്ഞുങ്ങളും 150 യാത്രക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. രണ്ടു മൃതദേഹങ്ങളും ലക്നൗ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞദിവസം തിരുവനന്തപുരം, ചെന്നൈ നഗരങ്ങളിലേക്കും സര്‍വീസ് നടത്തിയിരുന്നു. തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ ഏഴു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 184 പേരാണുണ്ടായിരുന്നത്. രണ്ടു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 153 പേരായിരുന്നു ചെന്നൈ വിമാനത്തില്‍ പുറപ്പെട്ടത്. ഇന്നലത്തെ ലക്നൗ, കണ്ണൂര്‍ സര്‍വീസുകളോടെ രണ്ടാംഘട്ടത്തിലെ തുടര്‍സര്‍വീസുകള്‍ പൂര്‍ത്തിയായി. ഇന്ത്യയിലേക്കുള്ള മൂന്നാം ഘട്ടത്തിലെ സര്‍വീസുകളുടെ ഷെഡ്യൂള്‍ ഇന്ത്യന്‍ എംബസി കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
കേരളത്തിലേക്ക് പതിനഞ്ചെണ്ണം ഉള്‍പ്പടെ 21 സര്‍വീസുകളാണ് ഈ ഘട്ടത്തിലുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് നാലു വീതവും കണ്ണൂരിലേക്കു മൂന്നു സര്‍വീസുകളുമാണുള്ളത്. ജൂണ്‍ ഒന്‍പതിന് കണ്ണൂരിലേക്കാണ് ആദ്യ സര്‍വീസ്.
ഞായറാഴ്ച ഉച്ചക്ക് 2.15നാണ് കണ്ണൂരിലേക്കുള്ള വിമാനം പുറപ്പെടുക. ഈ വിമാനത്തിലേക്കുള്ള യാത്രക്കുള്ള ടിക്കറ്റുകളുടെ വിതരണം അബുഹമൂറിലെ ഐസിസിയില്‍ തുടങ്ങി. 766 റിയാലാണ് കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക്.