
ദോഹ: ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് വിമാനസര്‍വീസ് ഉടന്‍ പുനരാരംഭിക്കണമെന്ന് കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി. ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന് എരിയാല്‍ ഇന്ത്യന്‍ എംബസിക്കും കേരള മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, എം.പിമാര്‍ എന്നിവര്‍ക്കും നിവേദനം നല്കി. വിദേശികള്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരുവാന്‍ എക്സഷ്ണല് എന്‍ട്രി പെര്‍മിറ്റ് നല്കുവാന് തുടങ്ങിയെങ്കിലും ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പുനരാംഭിക്കാത്ത സാഹചര്യം ജോലി നഷ്ടം ഉള്‍പ്പെടെ ധാരാളം പ്രയാസങ്ങള്ക്കിടയാക്കുന്നു. തൊഴിലിനായി വരുന്നവര്‍ക്ക് മിതമായ നിരക്കില്‍ യാത്രചെയ്യാന്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന്ന് നടപടികള്‍ എടുക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം.