in

ഫോക്കസ് കോണ്‍ക്ലേവ്; ജ്യോതി ഹ്രസ്വചിത്രം പ്രകാശനം ചെയ്തു

മസ്‌ക്കത്ത്: വടക്കേ ഇന്ത്യയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് ഫോക്കസ് ഇന്ത്യ നിര്‍മിച്ച ഹ്രസ്വചിത്രം ‘ജ്യോതി’ പ്രകാശനം ചെയ്തു. ഫോക്കസ് ഇന്റര്‍നാഷനല്‍ ഒമാന്റെ സഹകരണത്തോടെ റൂവി ഗോള്‍ഡന്‍ തുലിപില്‍ നടന്ന കോണ്‍ക്ലേവില്‍ കെപിഎസി അന്‍സാര്‍ പ്രകാശനം നിര്‍വഹിച്ചു. ഒരു സമൂഹത്തിന്റെ സര്‍വതലസ്പര്‍ശിയായ മാറ്റത്തിന് നാന്ദി കുറിക്കാന്‍ ഒരു കലാവിഷ്‌ക്കാരം തെരഞ്ഞെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മാണ്‍ പദ്ധതിയുടെ മേഖലാതല കാംപയ്ന്‍ ഉദ്ഘാടനം ബദറുല്‍ സമ ഗ്രൂപ്പ് എംഡി ഡോ. പി.എ മുഹമ്മദ് നിര്‍വഹിച്ചു. പദ്ധതിയുടെ ഡിപിആര്‍ സാനിറ്റര്‍ സിഇഒ ഷാലിമാര്‍ മൊയ്തീന്‍ പ്രകാശനം ചെയ്തു. തഫ്‌സി തലശേരി ഏറ്റുവാങ്ങി.

രാജ്യാന്തര തലത്തില്‍ ഒട്ടേറെ വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഫോക്കസ് ഇന്റര്‍നാഷനലിന്റെ ഇന്ത്യാ റീജ്യന്‍ ഉത്തരേന്ത്യയില്‍ നിര്‍മാണ്‍ 2030 എന്ന പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിവരുകയാണ്. പദ്ധതിക്കു കീഴില്‍ ഇതിനകം 200ഓളം വീടുകള്‍ ഫോക്കസ് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ്, കരിയര്‍ ഗൈഡന്‍സ്, സാമ്പത്തിക ശാക്തീകരണ പദ്ധതികള്‍, ജീവകാരുണ്യ ഇടപെടലുകള്‍ തുടങ്ങിയവ നിര്‍മാണ്‍ പദ്ധതിക്കു കീഴില്‍ ഫോക്കസ് ചെയ്തുവരുന്നു. വിദ്യാഭ്യാസ പ്രോത്സാഹന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഫോക്കസ് ഇന്ത്യ ജ്യോതി എന്ന പേരില്‍ അസമി ഭാഷയില്‍ ഹ്രസ്വചിത്രം നിര്‍മിച്ചത്. ഫൈസല്‍ ഉസൈന്‍ ആണ് ചിത്രത്തിന്റ സംവിധായകന്‍. മലയാളി വ്യവസായി കെ.പി ഫൈസലാണ് നിര്‍മാതാവ്. മജീദ് പുളിക്കല്‍ പ്രൊജക്റ്റ് കോഡിനേറ്റര്‍ ആയും എന്‍.പി സക്കീര്‍ പിആര്‍ഒ ആയും പ്രവര്‍ത്തിച്ചു. ചടങ്ങില്‍ നിര്‍മാതാവ് കെ.പി ഫൈസലിനെ ഫോക്കസ് ഒമാന്‍ അഡൈ്വസര്‍ പ്രൊഫ. കെ.സി ഹുസൈന്‍ അനുമോദിച്ചു.

ഫോക്കസ് ഒമാന്‍ സിഇഒ ജരീര്‍ പാലത്ത്, സിഒഒ അജ്മല്‍ ജൗഹര്‍, ഫോക്കസ് ഇന്ത്യ സിഇഒ ഡോ. യഹിയ ഖാന്‍, സിഒഒ ഹിജാസ് കാലിക്കറ്റ്, അഷറഫ് കിണവക്കല്‍, മുഹമ്മദ് കുട്ടി, ഷക്കീല്‍ ഹസന്‍, മുഹമ്മദ് സിജി, പ്രൊഫ. പി.പി സൗദ്, ഡോ. ലബീദ് അരീക്കോട്, നബീല്‍ പാലത്ത്, ഫവാദ് ഫലഖ്, താഹ ഷരീഫ്, കെ.പി ഹനീഫ്, ശരീഫ് വാഴക്കാട്, നൗഷാദ് പനക്കല്‍, സിദ്ദീഖ് കൂളിമാട്, റഷീദ് കല്ലേരി, യഹിയാ കിണവക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫിഫ ലോകകപ്പ്: ടിക്കറ്റിന്റെ അടുത്ത ഘട്ട വില്‍പ്പന സെപ്റ്റംബര്‍ അവസാനത്തോടെ

സ്കൂ​ൾ ബ​സി​ൽ ഉ​റ​ങ്ങി​പ്പോ​യ നാ​ലു വ​യ​സു​കാ​രി ക​ടു​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്നു മ​രി​ച്ചു