in

ഹിദ്ദ്, അറാദ്, ഖലാലി മേഖലകളില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

ഹിദ്ദ്, അറാദ്, ഖലാലി ഏരിയയില്‍ നടന്ന ഭക്ഷ്യ കിറ്റ് വിതരണത്തില്‍ നിന്ന്‌

മനാമ: കോവിഡ് കാലത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധനേടുകയാണ് ബഹ്‌റൈനിലെ ഹിദ്ദ്, അറാദ്, ഖലാലി ഏരിയയിലെ കെഎംസിസി പ്രവര്‍ത്തകര്‍. ലോകം പകര്‍ച്ച വ്യാധിയുടെ ഭീതിയില്‍ കഴിയുമ്പോഴും പ്രയാസനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തുകയാണ് ഇവര്‍. മേഖലയല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേര്‍ക്ക് കെഎംസിസി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. മുഴുവന്‍ ഭാരവാഹികളുടേയും സഹകരണത്തോടെ നടന്ന കിറ്റ് വിതരണത്തിന് ഏരിയാ പ്രസിഡണ്ട് ഇബ്‌റാഹീം ഹസന്‍ പുറക്കാട്ടിരി, യൂസുഫ് സുലൈം, സലീം നടുവണ്ണൂര്‍, ഫാസില്‍ പേരാമ്പ്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ബഹ്‌റൈനില്‍ 557 പേര്‍ക്കു രോഗം മാറി; കോവിഡ് ചികിത്സയിലുള്ളത് 524 പേര്‍

കുഞ്ഞമ്മദ് മായഞ്ചേരിയുടെ നിര്യാണത്തില്‍ അനുശോചിച്ചു