in

ഖത്തറില്‍ ഫുട്‌ബോള്‍ താരങ്ങളുടെ പരിശീലനം ജൂണ്‍ പത്ത് മുതല്‍

ദോഹ: ഖത്തറില്‍ ഫുട്‌ബോള്‍ താരങ്ങളുടെ പരിശീലനത്തിന് ജൂണ്‍ പത്തിന് തുടക്കമാകും. കൊറോണ വൈറസ്(കോവിഡ്-19) പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഖത്തര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂലൈ 24ന് വീണ്ടും തുടങ്ങുന്നതിന്റെ മുന്നോടിയായിട്ടാണ് പരിശീലനം. കളിക്കാരുടെ വാര്‍ഷിക അവധി, പരിശീലനം ആരംഭിക്കുന്ന തീയതി, ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ് പുനരാരംഭിക്കുന്നതിനുള്ള തീയതി എന്നിവ വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗ്(ക്യുഎസ്എല്‍) പുറത്തിറക്കിയിരുന്നു.
ഇതുപ്രകാരം കളിക്കാരുടെ വാര്‍ഷികാവധി ജൂണ്‍ ഏഴ് ഞായറാഴ്ചവരെയായിരിക്കും. സര്‍ക്കുലര്‍ പ്രകാരം എല്ലാ സാങ്കേതിക, ഭരണനിര്‍വഹണ ജീവനക്കാര്‍ക്കും താരങ്ങള്‍ക്കും ജൂണ്‍ എട്ട്, ഒന്‍പത് തീയതികളില്‍ കൊറോണ വൈറസ്(കോവിഡ്-19) പരിശോധന നടത്തും. ജൂണ്‍ പത്ത് ബുധനാഴ്ച പരിശീലന സെഷനുകള്‍ തുടങ്ങും. തുടര്‍ന്ന് ജൂണ്‍ 24നും കോവിഡ് പരിശോധന നടത്തും. ജൂലൈ 24ന് തുടങ്ങുന്ന ലീഗ് മത്സരങ്ങള്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. 2019-2020 സീസണിലെ ആഭ്യന്തര ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂലൈ 24നും ഓഗസ്റ്റ് 26നുമിടയില്‍ പൂര്‍ത്തിയാക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ അതോറിറ്റികളുമായി കൂടിയാലോചന നടത്തിയശേഷമാണ് ഈ കാലയളവില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ക്യുഎഫ്എ അറിയിച്ചു.
ആവശ്യമായ എല്ലാ പ്രതിരോധ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കും. കളിക്കാര്‍, ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, റഫറിമാര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കും. അതേസമയം ഖത്തര്‍ സ്റ്റാര്‍സ് ലീഗ്(ക്യുഎസ്എല്‍) താരങ്ങളുടെ വാര്‍ഷിക അവധി പ്രഖ്യാപിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഗള്‍ഫ് പ്രതിസന്ധി: ഓണ്‍ലൈനുകളില്‍ വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്ക്‌

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കണ്ണൂരിലേക്കുള്ള വിമാനം വൈകി