ദോഹ: ഫ്രണ്ട് ഓഫ് തിരുവല്ലാ (ഫോട്ട) ക്രിസ്മസ്-പുതുവത്സര കുടുംബ സംഗമം നടത്തി. തിരുവല്ലാ എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അലുംനി രക്ഷാധികാരി ജോണ്‍ സി എബ്രഹാം കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
സാമൂഹിക – ആതുര ശുശ്രുഷ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനു തിരുവല്ലാ സ്വദേശി റീന തോമസ്, ഫോട്ടാ വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്ന നിലയിൽ ദോഹയിലെ സാമൂഹിക സാംസ്കാരിക മേഖല മേഖലയിലെ വ്യക്തിത്വം അനിതാ സന്തോഷ്,
ഫിഫാ ലേകകപ്പ് 2022 ഫുട്ബോള്‍ വോളന്റീര്‍ ആയി പ്രവര്‍ത്തിച്ച ജോഷ് ജിജി, ജോണ്‍ സജി എന്നിവരെ ആദരിച്ചു. 16 വര്‍ഷമായി റീന തോമസ് ഹമദ് ആശുപത്രിയില്‍ ആതുര ശുശ്രുഷ രംഗത്തും ഒപ്പം ദോഹയിലെ സേവനരംഗത്തും പ്രവര്‍ത്തിക്കുന്നു.
32 വര്‍ഷത്തെ പ്രവാസം അവസനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ സ്ഥാപക അംഗവും മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന സന്തോഷ് ജോര്‍ജിനും, സഹധര്‍മിണി അനിത സന്തോഷിനും ഫ്രണ്ട്സ് ഓഫ് തിരുവല്ല യാത്രയയപ്പ് നല്കി. കഴിഞ്ഞ 32 വര്‍ഷമായി റുമൈല ഹമദ് ആശുപത്രിയിൽ ഡയറക്ടര്‍ ഓഫ് നഴ്സിംഗ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു അനിത. ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ 2023 ലെ മെംബെര്‍ഷിപ് ക്യാമ്പയിന്‍ അഡ്വ. കെ. ജെ. സെബാസ്റ്റ്യന്‍, തോമസ് വര്‍ഗിസ്, റജി അലക്സാണ്ടര്‍ എന്നിവര്‍ക്ക് ഫോം നല്കി ഫോട്ടാ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.
അനീഷ് ജോര്‍ജ് മാത്യു, വില്‍സണ്‍ പോത്തന്‍, കുരുവിള ജോര്‍ജ് ആലിസ് റെജി, ഗീതാ ജിജി, പരിപാടികള്‍ക്ക് നേതൃത്വം നല്കി. ഫോട്ട പ്രസിഡണ്ട് ജിജി ജോണ്‍ അധ്യഷത വഹിച്ചു. തോമസ് കുര്യന്‍ നെടുംത്തറയില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി റെജി കെ ബേബി നന്ദിയും പറഞ്ഞു. ദോഹയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച പാട്ടുകൾ, ഫോട്ടാ അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍ ആകർഷകമായി.