in

കത്താറയില്‍ നാലു ദിവസത്തെ ഈദ് ആഘോഷം; സമ്മാന വിതരണം

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിച്ച് കത്താറ കവാടത്തില്‍ പ്രദര്‍ശിപ്പിച്ച ചുവര്‍ ചിത്രം

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നാലു ദിവസത്തെ ഈദ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. കുടുംബങ്ങളോടൊപ്പമെത്തിയ കുട്ടികള്‍ക്ക് കത്താറ പ്രതിനിധികള്‍ ഈദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തിയുടെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികള്‍. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ തികഞ്ഞ മുന്‍കരുതലുകളോടെയായിരുന്നു ആഘോഷം.നാസര്‍ അബ്ദുല്‍ റിദ സംവിധാനം ചെയ്യുകയും ഖത്തരി കലാകാരന്മാരായ ഫൈസല്‍ റാഷിദ്, അബ്ദുല്ല അല്‍അസം, ഖാലിദ് ഖാമിസ്, മുഹമ്മദ് അദല്‍, അലി അല്‍ഷര്‍ഷാനി എന്നിവര്‍ അഭിനയിക്കുകയും ചെയ്ത ‘മരണത്തിലേക്ക് പോയി’ എന്ന നാടകം കത്താറ തിയേറ്ററില്‍ അരങ്ങേറി.കോവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയില്‍ നിന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയച്ച് കത്താറയുടെ തെക്കുഭാഗത്തെ പ്രധാന കവാടത്തില്‍ നീണ്ട ചുവര്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.
പന്ത്രണ്ട് കലാകാരന്മാര്‍ ചേര്‍ന്നാണ് ചിത്രം തയ്യാറാക്കിയത്. കത്താറയിലെ ഈദ് ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷണമായ വെടിക്കെട്ട് പ്രദര്‍ശനം കത്താറ വെബ്‌സൈറ്റ്, സമൂഹമാധ്യമ അക്കൗണ്ടുകള്‍ എന്നിവയിലൂടെ വിര്‍ച്വല്‍ സംപ്രേഷണം നടത്തി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ധന വിലയില്‍ നേരിയ വര്‍ധന; പെട്രോള്‍ 1.20, ഡീസല്‍ 1.25

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ഏജന്‍സികള്‍; സൂക്ഷിക്കണമെന്ന് തൊഴില്‍ മന്ത്രാലയം