in

ഖത്തറിന്റെ പിന്തുണയോടെ ഇദ്‌ലിബില്‍ പ്രവര്‍ത്തിക്കുന്നത് നാല് ആരോഗ്യകേന്ദ്രങ്ങള്‍

ഇദ്‌ലിബില്‍ ഹെല്‍ത്ത് സെന്ററിലെത്തിയ രോഗിയെ പരിശോധിക്കുന്നു

ദോഹ: ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റിന്റെ (ക്യുഎഫ്എഫ്ഡി) ധനസഹായത്തോടെയും ഖത്തര്‍ ചാരിറ്റിയുടെ സഹകരണത്തില്‍ ഇദ്‌ലിബില്‍ പ്രവര്‍ത്തിക്കുന്ന നാലു ആരോഗ്യകേന്ദ്രങ്ങള്‍ വടക്കന്‍ സിറിയയിലെ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു. 73 ലക്ഷം ഖത്തര്‍ റിയാലാണ് ചെലവ്. 1.44 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
കഴിഞ്ഞവര്‍ഷം ആഗസ്ത് മുതല്‍ കേന്ദ്രം പ്രവര്‍ത്തിച്ചുവരികയാണ്. വടക്കന്‍ സിറിയയിലെ മെഡിക്കല്‍ സ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക, അന്തര്‍ദേശീയ സംഘടനകള്‍, യുഎന്നിന്റെ കീഴിലുള്ള ഹെല്‍ത്ത് ക്ലസ്റ്റര്‍, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), യുനിസെഫ് എന്നിവയുമായി ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം. അഭയാര്‍ഥികളുടെ ക്യാമ്പുകളിലും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അധിവസിക്കുന്ന പ്രദേശങ്ങളിലും കൊറോണ വൈറസിനെതിരെ പോരാടാനുള്ള ശ്രമങ്ങള്‍ക്ക് ക്യുഎഫ്എഫ്ഡി സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മിസ്ഫര്‍ ബിന്‍ ഹമദ് അല്‍ഷഹ്‌വാനി പറഞ്ഞു. അഭയാര്‍ഥികളെയും ആതിഥേയ രാജ്യത്തെ ജനങ്ങളേയും സേവിക്കുന്നതിനായി നിരവധി ആരോഗ്യപദ്ധതികളാണ് നടപ്പാക്കിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കിവരുന്നു. ഭക്ഷ്യസുരക്ഷാ പദ്ധതികളും നടപ്പാക്കുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി ആരോഗ്യ അവബോധവത്കരണവും ലഭ്യമാക്കുന്നുണ്ട്. രോഗികള്‍ക്ക് ചികിത്സാ സേവനങ്ങള്‍ നല്‍കുന്നതിന് മെഡിക്കല്‍ ടീമുകളെ പരിശീലിപ്പിക്കുന്നു. ഭക്ഷണവും അനുബന്ധ സേവനങ്ങളും എത്തിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ശിശുക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള പോഷകാഹാര പരിപാടികളെ പിന്തുണയ്ക്കുന്നു.
നാലു കേന്ദ്രങ്ങളിലുമായി എല്ലാ മാസവും 15,000 രോഗികള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ക്കാണ് ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കല്‍: ആദ്യ ഘട്ടം നാളെ മുതല്‍ പ്രാബല്യത്തില്‍

മാളുകളുടെ പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ