
ദോഹ: പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ജനങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയ നാലംഗ സംഘം അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ നോര്‍ത്ത് സുരക്ഷാ സേനയാണ് ഇവരെ പിടികൂടിയത്. നജ്മ, പഴയ വിമാനത്താവളം എന്നിവിടങ്ങളിലെ പാര്‍പ്പിട അപ്പാര്‍ട്മെന്റുകളില്‍ സ്വദേശി വസ്ത്രം ധരിച്ചെത്തി പൊലീസുകാരനെന്ന് പരിചയപ്പെടുത്തുകയും ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്യുകയെന്നതായിരുന്നു ഇവരുടെ രീതി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഏഷ്യന്‍ വംശജരായ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും.