
ദോഹ: കൊറോണ വൈറസിന്റെ(കോവിഡ്-19) വ്യാപനം നിയന്ത്രിക്കുന്നതിനും പരിമിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ നാലാമതൊരു ഹെല്‍ത്ത് സെന്ററില്ക്കൂടി ഡ്രൈവ് ത്രൂ സ്വാബിങ് ഹബ്ബ് പ്രവര്‍ത്തിക്കും. പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന് മുഹമ്മദ് അല്‍കുവാരിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. അല്‍തുമാമ, അല്‍വാബ്, ലബൈബ് ഹെല്‍ത്ത് സെന്ററുകളിലാണ് നിലവില്‍ ഡ്രൈവ് ത്രൂ സ്വാബിങ് ഹബ്ബുകളുള്ളത്. അല്‍വാബ് കേന്ദ്രത്തില്‍ അടുത്തിടെ ആരോഗ്യമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. ആ ഘട്ടത്തിലാണ് നാലാമതൊരു കേന്ദ്രത്തില്‍ കൂടി ഡ്രൈവ് ത്രൂ പരിശോധനാ സംവിധാനം നടപ്പാക്കുന്നത് ആസൂത്രണം ചെയ്യുന്നതായി മന്ത്രി ചൂണ്ടിക്കാട്ടിയത്. ഹെല്‍ത്ത് സെന്റര്‍
ബുക്കിങ് സംവിധാനത്തിലൂടെ, ഉയര്‍ന്ന അപകടസാധ്യതയുള്ളവരെ കോവിഡ് പരിശോധനക്കായി ക്ഷണിക്കുന്ന രീതിയാണിത്. വൈറസ് ബാധിതരെ നേരത്തെ തിരിച്ചറിയുകയെന്നതാണ് ഡ്രൈവ് ത്രൂ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. കോവിഡ് നേരത്തെ കണ്ടെത്തുന്നതിലൂടെ രോഗത്തിന്റെ പുരോഗതി തടയാനാകും. സാമൂഹ്യപ്രസരണത്തെക്കുറിച്ചും പ്രകടമായ ലക്ഷണങ്ങളില്ലാത്ത കേസുകളെക്കുറിച്ചും കൂടുതല്‍ മനസിലാക്കാനും ഇതിലൂടെ സാധിക്കും.
നേരത്തെയുള്ള രോഗനിര്‍ണയവും സമയബന്ധിതമായ കൈകാര്യം ചെയ്യലും ആരോഗ്യ ഫലങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗികളെ നേരത്തെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്നതുള്‍പ്പടെ അതുല്യമായ പ്രതിരോധ സമീപനം ഖത്തറിന്റെ വിജയ ഘടകങ്ങളിലൊന്നാണെന്നും മരണനിരക്ക് കുറ്ക്കുന്നതിന് സഹായകമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ഖത്തറില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതില്‍ പിഎച്ച്സിസിയുടെ സജീവമായ പങ്കിനെ മന്ത്രി അഭിനന്ദിച്ചു. ഡ്രൈവ്-ത്രൂ സ്വാബിംഗ് ഹബുകള്‍ വേഗത്തില്‍ സ്ഥാപിക്കുന്നതിലൂടെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സഹായകമായി. മൂന്നു ഹബ്ബുകളിലുമായി ഇതുവരെ 14,236 അപ്പോയിന്റ്മെന്റുകളാണ് നടന്നത്. 10,679 പേര് ഹാജരാകുകയും സ്രവ പരിശോധനക്ക് വിധേയരാകുകയും ചെയ്തു. ക്ഷണം ലഭിച്ചാല്‍ മാത്രം പരിശോധനാ സേവനത്തില്‍ പങ്കെടുത്താല്‍ മതിയാകും.
പിഎച്ച്സിസിയുടെ അപ്പോയിന്മെന്റ് ബുക്ക് ചെയ്യുന്നതിന് ഫോണ്‍ കോള്‍ ലഭിച്ചിരിക്കണം. പ്രായമുള്ളവര്‍ക്കും കോവിഡ് രോഗ സാധ്യത കൂടുതലുള്ളവര്ക്കുമായിരിക്കും മുന്‍ഗണനയെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന്(പിഎച്ച്സിസി) അറിയിച്ചു. പിഎച്ച്സിസി, ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്(എച്ച്എംസി) ഖത്തര്‍ ആംബുലന്‍സ്, ലബോറട്ടറീസ്, ഖത്തര്‍ യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധനക്കായി ഡ്രൈവ് ത്രൂ സ്വാബിങ് ഹബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്.