Saturday, August 15ESTD 1934

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ഏജന്‍സികള്‍; സൂക്ഷിക്കണമെന്ന് തൊഴില്‍ മന്ത്രാലയം

ദോഹ: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി തട്ടിപ്പ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തൊഴില്‍ മന്ത്രാലയം ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.
സമൂഹ മാധ്യമങ്ങളിലൂടെയും വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ പ്രയോജനപ്പെടുത്തിയും നിരവധി വ്യാജ ഏജന്‍സികള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
അന്വേഷണത്തില്‍ തൊഴില്‍ മന്ത്രാലയത്തിന് ഇത് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.
തൊഴില്‍ അന്വേഷകര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ തട്ടിപ്പിന് ഇരയാവാന്‍ സാധ്യതയുണ്ട്.
സര്‍ക്കാര്‍ തലത്തിലും അംഗീകൃത ഏജന്‍സികള്‍ മുഖേനയുമാണ് രാജ്യത്തെ പല വിവിധ മേഖലകളിലേക്കുള്ള ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.
അനധികൃത ഏജന്‍സികള്‍ക്ക് പണം നല്‍കി വഞ്ചിതരാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.
വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നത് കരുതലോടെയും ശ്രദ്ധയോടയുമായിരിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

error: Content is protected !!