
ദോഹ: കോവിഡ് 19 പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെടുകയും വിസാ കാലാവധി അവസാനിക്കുകയും ചെയ്ത് നാട്ടില്‍ പോകാന്‍ ടിക്കറ്റെടുക്കാന്‍ പണമില്ലാതെ പ്രയാസമനുഭവിക്കുന്ന വടകര മണ്ഡലത്തിലെ ആറ് പ്രവാസികള്‍ക്ക് കെഎംസിസി മണ്ഡലം കമ്മിറ്റി സൗജന്യ ടിക്കറ്റുകള്‍ നല്കി. ഖത്തര്‍ കെഎംസിസി ഉപദേശകസമിതി വൈസ് ചെയര്മാന് അന്‍വര്‍ ബാബു വടകരയാണ് ടിക്കറ്റ് സ്പോണ്സര് ചെയ്തത്. അന്‍വറില്‍ നിന്നും വടകര മണ്ഡലം പ്രസിഡന്റ് സഹദ് കാര്‍ത്തികപ്പള്ളി ടിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മുസമ്മില്‍, വൈസ് പ്രസിഡന്റ് നൗഫല്‍ ചോറോട്, എം സി അസീസ്, അഫ്സല് വടകര, ശംസുദ്ധീന്‍ പയങ്കാവ്, മഹമ്മൂദ് കുളമുള്ളതില്‍ സന്നിഹിതരായി.