
ദോഹ: വേനലവധിക്കാലത്ത് ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലെ സാറാ ക്രിയേഷന്‍സ് വേള്‍ഡ് മലയാളി ക്രാഫ്റ്റ് ഗ്രൂപ്പിന്റെ കീഴില്‍ സൗജന്യ ക്രാഫ്റ്റ് ശില്‍പ്പശാല വെബിനാറായി സംഘടിപ്പിക്കുന്നു. ജൂണ്‍ 27,28,29 തീയ്യതികളിലാണ് പരിപാടി. കരകൗശല മേഖലയില്‍ വിദഗ്ദ്ധയായ കണ്ണൂര്‍, പയ്യന്നൂര്‍, ഏരിയം സ്വദേശിനി റഷീദയാണ് ക്ലാസ്സ് നയിക്കുക. ഫഌവര്‍ മേക്കിംഗ്, വാള്‍ഹാംഗിംഗ് ക്രാഫ്റ്റ്, വൂളന്‍ ക്രാഫ്റ്റ്, ബാള്‍ ക്രാഫ്റ്റ് തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. കുട്ടികളിലെ ക്രിയാത്മകമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സാറാ ക്രിയേഷന്‍സ് അറിയിച്ചു. 17 വര്‍ഷത്തോളമായി ഈ രംഗത്തുള്ള റഷീദ മലേഷ്യ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, യു എ ഇ എന്നിവിടങ്ങളിലെ അസോസിയേഷന് വേണ്ടി നേരിട്ടും ഓണ്‍ലൈനായും വിവിധ പരിപാടികള്‍ ചെയ്തിട്ടുണ്ട്. ആയിക്കര ഉമ്മര്‍-മേലാട്ട് ഖദീജ ദമ്പതികളുടെ മകളായ റഷീദ ഏരിയം പാറോല്‍ ഷെരീഫിന്റെ ഭാര്യയാണ്. ക്രാഫ്റ്റ് ശില്‍പ്പശാലയില്‍ താത്പര്യമുള്ളവര്‍ https://chat.whatsapp.com/CQxkmZXbZqeEP4PVn68Jht എന്ന വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക്: 0097333936576 (വാട്‌സാപ്)