in

സൗജന്യ വിമാനടിക്കറ്റ്: ഖത്തര്‍ എയര്‍വേയ്‌സ് തീരുമാനത്തിന് പ്രശംസ

ദോഹ: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മുന്നില്‍നിന്നു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ലോകമെമ്പാടുമുള്ള ഒരുലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യ റിട്ടേണ്‍ ടിക്കറ്റ് നല്‍കാനുള്ള ഖത്തര്‍ എയര്‍വേയ്‌സ് തീരുമാനത്തെ ഖത്തര്‍ വിദേശകാര്യമന്ത്രാലയം അഭിനന്ദിച്ചു. ഈ മഹാമാരിയിലുടനീളം ഡോക്ടര്‍മാരും മെഡിക്കല്‍ ജീവനക്കാരും രോഗികള്‍ക്ക് വൈദ്യസഹായം നല്‍കാനും തങ്ങളുടെ സമൂഹങ്ങളെ സംരക്ഷിക്കാനും നിസ്വാര്‍ത്ഥമായും അശ്രാന്തമായും പ്രവര്‍ത്തിക്കുന്നതായി വിദേശകാര്യമന്ത്രാലയം പ്രതിനിധി ഖത്തര്‍ ന്യൂസ് ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഖത്തര്‍ എയര്‍വേയ്‌സിന്റെ ഈ സംരംഭം അവരുടെ പ്രവര്‍ത്തനങ്ങളോടുള്ള വിലമതിപ്പിന്റെ അടയാളമായിട്ടാണ് വരുന്നത്. കോവിഡ് മഹാമാരിയുടെ ഈ സമയത്ത് സൗഹൃദ, സഹോദര രാജ്യങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ട് ഖത്തറും ഖത്തര്‍ എയര്‍വേയ്‌സും നിര്‍ണായകമായ മാനുഷിക പങ്ക് വഹിച്ചു. ഖത്തര്‍ എയര്‍വേയ്‌സ് പത്തുലക്ഷത്തിലധികം യാത്രക്കാരെ സുരക്ഷിതമായി അവരുടെ സ്വദേശങ്ങളിലേക്ക് മടക്കിയെത്തിച്ചു. ടണ്‍ കണക്കിന് മെഡിക്കല്‍ സാമഗ്രികളും മറ്റു അവശ്യവസ്്തുക്കളും വിവിധ രാജ്യങ്ങളിലെത്തിച്ചു.
വിവിധ രാജ്യങ്ങള്‍ വിമാനത്താവളങ്ങള്‍ അടക്കുകയും എയര്‍ലൈനുകള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തിലായിരുന്നു ഖത്തര്‍ എയര്‍വേയ്‌സിന്റെ ഇടപെടല്‍. ഖത്തറിനെതിരെ ഉപരോധമുണ്ടായപ്പോഴു ംഈ ശ്രമങ്ങള്‍ നടന്നിരുന്നു. അനധികൃത ഉപരോധത്തിനിടയിലും പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ ഖത്തറിന്റെ സജീവ പങ്കിനെക്കുറിച്ച് പല സൗഹൃദ രാജ്യങ്ങളും രാജ്യാന്തര സംഘടനകളും പ്രശംസിച്ചിട്ടുണ്ടെന്നും മന്ത്രാലയം പ്രതിനിധി ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വ്രതമെടുക്കുന്ന ഹൃദ്രോഗികള്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

റമദാന്‍ അവസാന പത്തിലേക്ക്; പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കാന്‍ ആഹ്വാനം