in ,

കോവിഡ് ബാധിതരായ എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ സേവനങ്ങള്‍ തുടരും

ദോഹ:കൊറോണ വൈറസ് ബാധിതരായ എല്ലാവര്‍ക്കും സൗജന്യ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത് തുടരുമെന്നും രോഗികളെ ആരോഗ്യസൗകര്യങ്ങളിലേക്ക് മാറ്റി മികച്ച ചികിത്സ ലഭ്യമാക്കുമെന്നും ഖത്തര്‍. ദുരന്തനിവാരണ സുപ്രീംകമ്മിറ്റി വക്താവ് ലുലുവ അല്‍ഖാതിറാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി സജ്ജമാക്കിയ ഹെല്‍പ്പ് ലൈന്‍ നമ്പരായ 16000ലേക്ക് കഴിഞ്ഞ മൂന്നാഴ്ചക്കിടെ ലഭിച്ചത് 43,000ലധികം കോളുകള്‍. അഞ്ചു ഭാഷകളില്‍ കോളുകള്‍ ലഭിച്ചു. അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെ രാജ്യത്തെ താമസക്കാരില്‍ കൂടുതല്‍ പേരും സംസാരിക്കുന്ന മൂന്നു ഭാഷകളിലും കോളുകള്‍ ലഭിച്ചതായി അല്‍ഖാതിര്‍ വിശദീകരിച്ചു.
92ശതമാനം കോളുകള്‍ക്കും മറുപടി നല്‍കി. ഈ സേവനത്തില്‍ സംതൃപ്തിയുടെ നിരക്ക് 90 ശതമാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോളുകള്‍ക്കു മറുപടി നല്‍കുന്നതിനായി ആരോഗ്യവിദഗ്ദ്ധരുള്‍പ്പെട്ട പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. 51 ഡോക്ടര്‍മാരും സപ്പോര്‍ട്ട് ജീവനക്കാരെന്ന നിലയില്‍ വിദഗ്ദ്ധ പരിശീലനം നേടിയ 150പേരും ഉള്‍പ്പടെ 201 അംഗങ്ങളാണ് ടീമിലുള്ളത്.
പരാതികള്‍, കോളുകള്‍, ചോദ്യങ്ങള്‍, അന്വേഷണങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിനും സ്വീകരിക്കുന്നതിനും പൊതുജനാഭിപ്രായം ഉറപ്പുവരുത്തുന്നതിനും നിലവിലുള്ള നിയമലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും 24 മണിക്കൂറും ഈ ടീം പ്രവര്‍ത്തിക്കുന്നുണ്ട്. ക്വാറന്റൈനുമായി ബന്ധപ്പെട്ട പരാതികളുടെയും അന്വേഷണങ്ങളുടെയും എണ്ണം ഈ കാലയളവില്‍ 7000ആയി ഉയര്‍ന്നിട്ടുണ്ട്. ഒത്തുചേരല്‍ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം 1160ലേക്കെത്തിയിട്ടുണ്ടെന്നും അല്‍ഖാതിര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഗസയില്‍ ഖത്തറിന്റെ സഹായ വിതരണം

നിര്‍മ്മാണത്തൊഴിലാളികള്‍ക്കും പ്രതിദിന പ്രവര്‍ത്തനസമയം ആറുമണിക്കൂര്‍