
ദോഹ: ഒക്ടോബര്‍ പന്ത്രണ്ടിന് തുര്‍ക്കിയിലെ അന്റല്യയില് നടക്കുന്ന ഘാനക്കെതിരായ സൗഹൃദമത്സരത്തിനുള്ള ഖത്തറിന്റെ 25 അംഗ സാധ്യതാ ടീമിനെ പരിശീലകന് ഫെലിക്സ് സാഞ്ചസ് പ്രഖ്യാപിച്ചു. ദേശീയ ടീമിന്റെ പരിശീലനത്തിന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. സൗഹൃദ മത്സരത്തില്‍ പങ്കെടുത്തശേഷം ഒക്ടോബര്‍ പതിമൂന്നിന് ദോഹയില്‍ മടങ്ങിയെത്തുന്ന ടീമിലെ താരങ്ങള്‍ അതാത് ക്ലബ്ബുകളിലേക്ക് പോകും.
ടീമംഗങ്ങളുടെ പട്ടിക- സാദ് അല്‍ഷീബ്, പെഡ്രോ മിഗുവല്‍, താരിഖ് സല്മാന്, അബ്ദുള്‍ കരീം ഹസ്സന്, ബൗലേം ഖൗക്കി, ഹസ്സന് അല്‍ ഹെയ്ദോസ്, അക്രം അഫിഫ്, മുസാബ് ഖുസര്, മുഹമ്മദ് വാദ്, അഹമ്മദ് സുഹൈല്‍(അല്‍സദ്ദ്), മുഹമ്മദ് അല്‍ബക്രി, അല്‍മോയെസ് അലി, കരീം ബുദിയാഫ്, ഇസ്മായില്‍ മുഹമ്മദ്, അബ്ദുല്ല അബ്ദുല്‍ സലാം(ദുഹൈല്‍), മഹ്ദി അലി, അഹ്മദ് അല അല്‍ദിന്‍, ഹുമം അഹ്മദ്(അല്‍ഗറാഫ), മുഹമ്മദ് സലാ അല്‍ നില്, അഹമ്മദ് ഫാത്തി (അല്‍അറബി), ഖാലിദ് മുനീര്‍, അഹമ്മദ് മൊയിന്‍ (അല്‍വഖ്റ) അബ്ദുല്‍ അസീസ് ഹാതിം, ഫഹദ് യൂനിസ്(അല്‍റയ്യാന്‍) ഇസ്സ അഹമ്മദ്(ഖത്തര്‍ എസ്സി).