in

ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കും

ദോഹ: ഓഗസ്റ്റില്‍ ഖത്തറിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകും. പെട്രോള്‍ വിലയില്‍ പത്തു ദിര്‍ഹമിന്റെയും ഡീസലിന്റെ വിലയില്‍ അഞ്ചു ദിര്‍ഹമിന്റെയുമാണ് വര്‍ധന. പ്രീമിയം പെട്രോളിന് ലിറ്ററിന് 2.05 റിയാലും സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 2.10 റിയാലുമായിരിക്കും വില. ഡീസലിന് ലിറ്ററിന് വില 1.95 റിയാല്‍. ജൂലൈയില്‍ പ്രീമിയം പെട്രോളിന് 1.95 റിയാലും സൂപ്പറിന് രണ്ടു റിയാലും ഡീസലിന് 1.90 റിയാലുമായിരുന്നു വില. ജൂണിലും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഖത്തര്‍ പെട്രോളിയത്തിന്റെ വെബ്‌സൈറ്റിലും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ഓഗസ്റ്റിലെ ഇന്ധനവില പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2016 ഏപ്രില്‍ മുതലാണ് രാജ്യാന്തര വിലക്കനുസരിച്ച് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയത്. 2016 ജൂണില്‍ ആദ്യം വില നിലവാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രീമിയം പെട്രോളിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ആയിരുന്നു. 1.40 റിയാല്‍ ആയിരുന്നു ഡീസലിന്റെ വില.

What do you think?

-1 Points
Upvote Downvote

Written by Web Desk

Leave a Reply

Your email address will not be published.

പുണ്യതീര്‍ത്ഥം സംഗീത ആല്‍ബം പുറത്തിറങ്ങി

ടോക്കിയോ ഒളിമ്പിക്സ്: ഭാരദ്വഹനത്തില്‍ ഒളിമ്പിക് റെക്കോര്‍ഡോടെ ഖത്തറിന്റെ ഫാരിസ്‌ ഇബ്രാഹിമിന് സ്വര്‍ണം