in , ,

വാക്‌സിന്‍ എടുത്ത ജി സി സി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഖത്തറില്‍ ക്വാറന്റൈന്‍ വേണ്ട; ഇന്ത്യയുള്‍പ്പെടെ 6 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇളവില്ല

ദോഹ: രണ്ടു വാക്‌സിനുമെടുത്ത ഗള്‍ഫിലെ പൗരന്മാര്‍ക്കും ജി സി സിയില്‍ നിന്നെത്തുന്ന വിദേശികള്‍ക്കും ദോഹയിലേക്ക് വരുമ്പോള്‍ ഇനി മുതല്‍ ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രാലയം. അതേസമയം ഇന്ത്യയുള്‍പ്പെടെ ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ ഇളവ് ലഭിക്കില്ല. ജി സി സി രാജ്യങ്ങളില്‍ നിന്നോ വിദേശങ്ങളില്‍ നിന്നോ വരുന്ന അവസാന ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 14 ദിവസത്തിന് ശേഷം ഖത്തറിലേക്ക് വരുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.  ഹമദ് വിമാനത്താവളം വഴിയോ  അബൂസംറ അതിര്‍ത്തി വഴിയോ എത്തുന്നവര്‍ക്ക് ഇളവ് ലഭിക്കും.  വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും  കാണിക്കണം. 72 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. വിമാനത്താവളത്തിലോ  അബൂസംറ അതിര്‍ത്തിയിലോ പി.സി.ആര്‍. ടെസ്റ്റിന് വിധേയരാകണം. ബാങ്ക് കാര്‍ഡ് മുഖേനയോടെ ഓണ്‍ലൈനായോ ഇതിന് 300 റിയാല്‍ ഫീസ്  അടക്കണം. ഫൈസര്‍, മൊഡേണ, ആസ്ട്രസെനക, കോവിഷീല്‍ഡ് ( ആസ്ട്രസെനക), ജാന്‍സ്സെന്‍ അഥവാ ജോണ്‍സണ്‍ ആന്റ്  ജോണ്‍സണ്‍,  സിനോഫാം എന്നീ വാക്‌സിനുകള്‍ ഖത്തറില്‍ നിന്നോ പുറത്ത് നിന്നോ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ക്വാറന്റീനില്‍ ഇളവ് അനുവദിക്കൂ. വാക്‌സിന്‍ എടുത്ത രക്ഷിതാക്കള്‍ക്കൊപ്പം വരുന്ന കുട്ടികള്‍ വാക്‌സിന്‍  എടുക്കാത്തവര്‍ ആണെങ്കില്‍ അത്തരം കുട്ടികള്‍ക്കും ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍  നിര്‍ബന്ധമാണ്. എന്നാല്‍ രക്ഷിതാക്കളില്‍  ഒരാള്‍ക്ക് ക്വാറന്റീന്‍ ഒഴിവാകും. മറ്റേയാള്‍ കുട്ടികള്‍ക്കൊപ്പം ക്വാറന്റീനില്‍ കഴിയണം.
ഇന്ത്യക്ക് പുറമെ നേപ്പാള്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യക്കാര്‍ക്കുള്ള  10 ദിവസത്തെ ക്വാറന്റൈന്‍ വാസമെന്ന നിബന്ധന തുടരും.  കോവിഡ് ഇരു ഡോസും ഖത്തറില്‍ നിന്നെടുത്തവരായാലും അവരുള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും ഇത് ബാധകമാണ്. ക്വാറന്റൈന്‍ വാസവും യാത്രക്കു മുമ്പ്  നിര്‍ബന്ധവും 48 മണിക്കൂര്‍ മുമ്പുള്ള പി സി ആര്‍ നെഗറ്റീവ് പരിശോധനാ ഫലവും വേണം

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഫലസ്തീന്റെ പ്രാചീന ചരിത്രം-സത്യങ്ങള്‍, അര്‍ധസത്യങ്ങള്‍

അക്ബര്‍ അല്‍ബാകിര്‍ വണ്‍വേള്‍ഡ് ചെയര്‍മാന്‍