Saturday, October 19

കെ സൈനുല്‍ആബിദീനെ ആദരിച്ചു

Spread the love
ഫോട്ടോ
ഷാര്‍ജയില്‍ നടന്ന ഹരിത ചന്ദ്രിക ചടങ്ങില്‍ കെ സൈനുല്‍ആബിദീന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ ഉപഹാരം കൈമാറുന്നു.

ഷാര്‍ജ: മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദുബൈ എഡിഷന്റെ  നേതൃത്വത്തില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന ‘ഹരിത ചന്ദ്രിക2019’ ചടങ്ങില്‍ വ്യാപാരകാരുണ്യ രംഗങ്ങളിലെ മികവ് പരിഗണിച്ച് സഫാരി ഗ്രൂപ്പ് ഡയരക്ടറും സഫാരി മാള്‍ ഷാര്‍ജ മാനേജിംഗ് ഡയരക്ടറുമായ കെ സൈനുല്‍ആബിദീനെ ആദരിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ എം കെ മുനീര്‍ ഉപഹാരം കൈമാറി. പത്മശ്രീ എം എ യൂസുഫലി ചടങ്ങ് ഉത്ഘാടനം ചെയ്തു.

ചന്ദ്രിക ഡയരക്ടര്‍ പി എ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. കലാപ്രകടനങ്ങളും ഗാനമേളയും  നടന്ന ചടങ്ങില്‍ അറബ് പ്രമുഖര്‍ക്ക് പുറമെ കെ മുരളീധരന്‍ എം പി, പ്രമുഖ ചലച്ചിത്രതാരം പാര്‍വ്വതി തിരുവോത്ത്,  ചന്ദ്രിക ഡയരക്ടര്‍ (ഫിനാന്‍സ്) പി എം എ സമീര്‍, യു എ ഇ കെ എം സി സി  പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, കോണ്‍ഗ്രസ്സ് നേതാക്കളായ ടി സിദ്ധീഖ്, പ്രവീണ്‍കുമാര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. ചന്ദ്രിക ദുബൈ ജനറല്‍മാനേജര്‍ എളേറ്റില്‍ ഇബ്രാഹിം സ്വാഗതം പറഞ്ഞു.