Saturday, October 19

യൂസുഫുല്‍ ഖാസിമിയെ ആദരിച്ചു

Spread the love
യൂസുഫുല്‍ ഖാസിമിയെ സലാല കെ എം സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആദരിച്ചപ്പോള്

സലാല: സലാല കെഎംസിസിയുടെ നേതാവായിരുന്ന ഉസ്താദ് യുസുഫുല്‍ ഖാസിമിയെ സലാല കണ്ണൂര്‍ ജില്ലാ കെ എം സി സി കമ്മിറ്റി ആദരിച്ചു. സലാല കെഎംസി സി ഹാളില്‍ നടന്ന ‘ദില്‍ഹേ ഖരീഫ്’ എന്ന പരിപാടിയില്‍ കെ എം സി സി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഇസ്ഹാക് തലശ്ശേരി ഉപഹാരം കൈമാറി. സൈഫു തലശ്ശേരി അധ്യക്ഷത വഹിച്ചു.

സലാല കെ എം സി സി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ ഉത്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി റഷീദ് കല്‍പറ്റ, മുന്‍ ജനറല്‍ സെക്രട്ടറി ഹുസൈന്‍ കാച്ചിലോടി സംസാരിച്ചു. നിസാം അണിയാരം സ്വഗതവും ഷഫീക് തങ്ങള്‍ നന്ദിയും പറഞ്ഞു.