
ദോഹ: ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് അല്ഹജ്റഫുമായി ചര്‍ച്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയതായിരുന്നു അദ്ദേഹം. ജിസിസിയുടെ അഭിവൃദ്ധിയെക്കുറിച്ചും പൊതുവായ ആശങ്കയും ഉത്കണ്ഠയുള്ള കാര്യങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. വ്യവസായ വാണിജ്യമന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരിയും ജിസിസി സെക്രട്ടറി ജനറലുമായി ചര്‍ച്ച നടത്തി. വാണിജ്യ, വ്യാവസായിക തലങ്ങളിലെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരവരും പങ്കുവെച്ചു. കോവിഡ് പ്രത്യാഘാതങ്ങളെത്തുടര്ന്നുള്ള സാമ്പത്തിക, വാണിജ്യ വെല്ലുവിളികളെ നേരിടാന്‍ ജിസിസി രാജ്യങ്ങള്‍ നടത്തിയ ശ്രമങ്ങളും ചര്‍ച്ചയായി.